December 21, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (407)

കാനഡയുടെ പശ്ചാത്തലത്തില്‍ സീമ ശ്രീകുമാര്‍ അണിയിച്ചൊരുക്കിയ റൊമാന്റിക്ക് സൈക്കോ ത്രില്ലര്‍ ഒരു കനേഡിയന്‍ ഡയറി മികച്ച അഭിപ്രായങ്ങള്‍ നേടി രണ്ടാം വാരത്തിലേക്ക്. കാഞ്ഞങ്ങാടും, തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ തിയ്യറ്ററിലും ചിത്രത്തിന് ഹൗസ്ഫുള്‍ ഷോസ് ലഭിച്ചിരുന്നു.
കൊച്ചി: വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ടെലികോം ബ്രാന്‍ഡായ വി ഹംഗാമ മ്യൂസിക്കുമായി സഹരിച്ച് വി ആപ്പില്‍ മ്യൂസിക്ക് സ്ട്രീമിങ് സേവനം ലഭ്യമാക്കുന്നു. ഇതോടെ വിയുടെ ഒടിടി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക്കം കൂടുതല്‍ ശക്തമായി. വിനോദം, ആരോഗ്യം, ഫിറ്റ്നസ്, വിദ്യാഭ്യാസം, നൈപുണ്യം തുടങ്ങിയ ഉള്‍പ്പെടുന്നതാണ് ഉള്ളടക്കം.
സിനിമകൾ സ്ക്രീനിലേക്ക് മാത്രമായി ഒതുങ്ങുന്നില്ല, സിനിമാ ലോകത്തിൽ തന്നെ ജീവിക്കുന്നു എന്ന അനുഭൂതി സൃഷ്ടിക്കുന്ന തരത്തിൽ നിങ്ങളെ അതിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു
പ്രേക്ഷകർക്ക് പ്രണയാനുഭവം നൽകി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. " സ്വപ്ന ദൂരമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
കൊച്ചി: ഇന്ത്യയിലെ നെറ്റ്ഫ്ളിക്സ് അംഗങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള എല്ലാ നെറ്റ്ഫ്ളിക്സിലേക്ക് തടസ്സങ്ങളില്ലാതെയും പരസ്യങ്ങളില്ലാതെയും പുതിയതും കുറഞ്ഞ വിലയ്ക്കും ഉള്ളടക്കങ്ങള്‍ ലഭിക്കും. മൊബൈല്‍ പ്ലാനിന് മാസം 149 രൂപയും, ബേസിക്കിന് മാസം 199 രൂപയും, സ്റ്റാന്‍ഡേര്‍ഡിന് മാസം 499 രൂപയും, പ്രീമിയത്തിന് മാസം 649 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.
ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന 'ഗെയിമര്‍' എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ 'ഗെയിമര്‍' പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കിയിരിക്കുന്നു.
ഇരിങ്ങാലക്കുടയിൽ നിന്ന് കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്.
മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയന്‍ ഡയറി ഇന്നു മുതല്‍ തീയറ്ററുകളില്‍. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പിലൂടെ ലഭ്യമാണ്. നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം 80 ശതമാനത്തോളം കാനഡയില്‍ തന്നെ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണ്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുന്‍നിര്‍ത്തി ഉദ്വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലര്‍ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍, പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് - വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.
കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷിടാംഗത്വവും സമഗ്രസംഭാവന പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു.