കൊച്ചി : തുടർച്ചയായി രണ്ടാം തവണയും 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' സർട്ടിഫിക്കേഷൻ കരസ്ഥമാക്കി ഇൻഫോപാർക്ക്, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ ഫിൻജെന്റ്. ഉയർന്ന വിശ്വാസത്തിന്റെയും മികച്ച പ്രവർത്തനശേഷിയുടെയും സംസ്കാരം കെട്ടിപ്പടുക്കുകയും നിലനിർത്തുകയും ചെയ്തുകൊണ്ട് ലോകമെമ്പാടും മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിച്ചു വരുന്ന ഗ്ലോബൽ അതോറിറ്റിയാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്. 2007-ൽ ഇന്ത്യയിൽ രൂപീകൃതമായ ഫിൻജെന്റിന്റെ അതുല്യമായ പ്രവർത്തനങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളും സാങ്കേതിക വിദ്യകളും സൃഷ്‌ടിക്കുന്നതോടൊപ്പം ജീവനക്കാരുടെ കരിയർ വളർച്ച, ക്ഷേമം, വർക്ക് ലൈഫ് ബാലൻസ് എന്നിവയും ഉറപ്പാക്കുന്നു.
വികസനത്തിന്റെ ഭാഗമായി 200 -ലധികം ഉദ്യോഗാർത്ഥികളെയാണ് 2021-ൽ ഫിൻജെന്റ് റിക്രൂട്ട് ചെയ്തത്, മാത്രമല്ല 100-ലധികം തസ്തികകളിലേക്ക് ഇപ്പോഴും സജീവമായി ആളുകളെ നിയമിക്കുന്നുണ്ട് . കൂടാതെ കരിയറിൽ ഇടവേള വന്ന സ്ത്രീകൾ , മെറ്റേർണിറ്റി സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾ എന്നിവർക്കായി കൂടുതൽ അവസരങ്ങൾ ഫിൻജെന്റ് പ്രദാനം ചെയ്യുന്നുണ്ട്. ഓർഗനൈസേഷനിലെ 50 ശതമാനം നേതൃത്വപരമായ റോളുകളും വഹിക്കുന്നത് സ്ത്രീകളാണ്, ജീവനക്കാരുടെ അനുപാതം 41: 59 ആണ്. 2021 ലെ സ്ത്രീകൾക്കായുള്ള ഇന്ത്യയിലെ മികച്ച ജോലിസ്ഥലങ്ങൾ ( ടോപ്പ് 50), 2021 ഐടി; ഐടിബിപിഎം (IT-BPM) ലെ ഇന്ത്യയിലെ മികച്ച ജോലിസ്ഥലങ്ങൾ (ടോപ്പ് 75), 2021ലെ മികച്ച ഇടത്തരം ജോലിസ്ഥലങ്ങൾ - (റാങ്ക് 33) എന്നീ അംഗീകാരങ്ങളും ഈ അടുത്തിടെ ഫിൻജെന്റ് സ്വന്തമാക്കി.
ജീവനക്കാരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനായിരുന്നു ആദ്യകാലം മുതൽക്കേ ഞങ്ങൾ മുൻഗണന നൽകിയിരുന്നത് . കോവിഡ് പ്രതിസന്ധിയിൽ പല പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും അങ്ങേയറ്റം ബുദ്ധിമുട്ട് നേരിട്ടുവെങ്കിലും, എല്ലാവരുമായും കഴിയുന്ന രീതിയിൽ ഇടപഴകാനും സഹപ്രവർത്തകർക്ക് മികച്ച അനുഭവം നൽകാനും ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും മഹത്തായ ഈ സംസ്കാരം നിലനിർത്തുന്നതിനുള്ള പ്രചോദനമായുംമികച്ച തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരവുമായാണ് 'ഗ്രേറ്റ് പ്ലെയ്‌സ് ടു വർക്ക്' സെർട്ടിഫിക്കേഷനെ കാണുന്നതെന്നും ഫിൻജെന്റ് സിഇഒ യും ഡയറക്ടറുമായ വർഗീസ് സാമുവൽ പറഞ്ഞു.