March 18, 2025

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (430)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന​ഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടിൽ എത്തിയിരുന്നു.
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത പരിവാർ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുന്നു.
മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. സംവിധാനം നിര്‍വഹിക്കുന്നത് ജയൻ നമ്പ്യാരാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കിയിരിക്കുന്നു. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' (പത്താമുദയം) ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. കാസര്‍കോഡ് തൃക്കരിപ്പൂരിലെ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവത്കരിക്കുന്നത്.
മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധര മേനോന്റെ കവിത സിനിമയാകുന്നു. ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ.
നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ജിയോ ഹോട്സ്റ്റാർ സീരീസ് ആണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'(LUC). വാശി എന്ന ചിത്രത്തിന് ശേഷം വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത റൊമാൻറ്റിക് കോമഡി ഫാമിലി എന്റർടൈനർ ഴോണറിൽ എത്തിയ സീരീസിന് ഒട്ടേറെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. കൂടാതെ സീരീസിനെ പ്രശംസിച്ച് സിനിമ മേഖലയിലെ മുൻനിര താരങ്ങളും രംഗത്ത് എത്തിയിരുന്നു.
മലയാള സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. മലയാളത്തിലെ അപ്കമിംഗ് ലൈനപ്പില്‍ ഏറ്റവും ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവും ഇതു തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം.
വിനോദത്തിനായി കാണികള്‍ ഇന്ന് ആശ്രയിക്കുന്ന പ്രധാന പ്ലാറ്റ്ഫോം ആണ് ഓവര്‍ ദി ടോപ്പ് അഥവാ ഒടിടി. തിയറ്ററുകള്‍ അടച്ചിടപ്പെട്ട കൊവിഡ് കാലത്താണ് ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ വലിയ നേട്ടമുണ്ടാക്കിയത്. ഇന്ന് ഒരു വിജയ ചിത്രം തിയറ്ററുകളില്‍ കാണുന്നതിനേക്കാളുമധികം പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ കാണാറുണ്ട്.
ഹൈദരാബാദ്: ഓസ്ട്രേലിയന്‍ സൂപ്പർ താരം ഡേവിഡ് വാർണർ സിനിമയിലേക്ക്. തെലുങ്ക് സിനിമയില്‍ അതിഥി താരമായാണ് വാര്‍ണര്‍ സിനിമ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. ടിക് ടോക്കിലേയും ഇന്‍സ്റ്റഗ്രാം റീല്‍സിലേയും ടോപ് ക്ലാസ് പെര്‍ഫോമെന്‍സാണ് വാര്‍ണര്‍ക്ക് ടോളിവുഡിലേക്കുള്ള എന്‍ട്രി സമ്മാനിച്ചത്.
ചെന്നൈ: തമിഴ് കോമഡി ഫാമിലി ചലച്ചിത്രം കുടുംബസ്ഥൻ 2025 ജനുവരി 24-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മണികണ്ഠന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. നേരത്തെ, ഫെബ്രുവരി 28 ന് ചിത്രം സ്ട്രീം ചെയ്യാൻ പോകുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പുതിയ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
Page 1 of 31
Ad - book cover
sthreedhanam ad