April 13, 2026

Login to your account

Username *
Password *
Remember Me

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 1200-ൽ അധികം വർണ്ണക്കൂടാരങ്ങളാണ് പൂർത്തിയാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.പാപ്പനംകോട് ഗവ. എച്ച്.എസ്.എൽ.പി സ്കൂളിലെ വർണ്ണക്കൂടാരത്തിന്റെയും അഡീഷണൽ പ്രീ-പ്രൈമറി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടി.കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓരോ കുട്ടിക്കും അവരുടെ അഭിരുചിക്കനുസരിച്ച് കളികളിലൂടെയും അനുഭവങ്ങളിലൂടെയും അറിവ് നേടാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇടങ്ങളായി ഇവ മാറിയതായും മന്ത്രി പറഞ്ഞു.
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. വർണ്ണക്കൂടാരത്തിൽ പതിമൂന്ന് ഇടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഭാഷാ വികാസയിടം,ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്രാനുഭവയിടം, നിർമാണയിടം, കരകൗശലയിടം, ഇ-ഇടം, അകംകളിയിടം, പുറം കളിയിടം എന്നിവയാണ് ഭിന്നശേഷി സൗഹൃദമായ 13 ഇടങ്ങൾ.ഓരോ വർണ്ണക്കൂടാരത്തിനും 10 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്റ്റേറ്റ് വാർഡ് കൗൺസിലർ ആർ. അഭിലാഷ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബ. എസ്, പി.ടി. എ അംഗങ്ങൾ, അധ്യാപകർ,എന്നിവർ സന്നിഹിതരായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 67 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...