മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് നവംബര്‍ 15 ന് ആയിരുന്നു. രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. സിംപ്ലി സൗത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് മാത്രമാണ് ചിത്രം കാണാനാവുക.