October 09, 2024

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (242)

അബുദാബി: യു എ ഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ). ഉച്ചയോടെ മലനിരകളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് ഉന്മേഷദായകമാകുമെങ്കിലും കാറ്റിനൊപ്പം പൊടിയും മണലും വീശാനും സാധ്യതയുണ്ടെന്ന് എന്‍ സി എം അറിയിച്ചു. മണിക്കൂറില്‍ 25 കിലോ മീറ്റര്‍ മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. അതേസമയം അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെല്‍ഷ്യസും 42 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈര്‍പ്പം പര്‍വതങ്ങളില്‍ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 85 ശതമാനം വരെയും ഉയരാം എന്നും എന്‍ സി എം വ്യക്തമാക്കി.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ഇൻതിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമോടെ ശനിയാഴ്ച പലസ്തീൻ അനുകൂല പ്രതിഷേധം.
ചരിത്രത്തിൽ ആദ്യമായി ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്ത് കാനഡ.
പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കടുത്ത സുരക്ഷാ നിയമം പാസാക്കി ഹോങ്കോങ്.
റഷ്യൻ തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്‍റായി പുടിന്‍ തന്നെ ജയമുറപ്പിച്ചിരിക്കുന്നു. വിജയത്തിന് പിന്നാലെ യുഎസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തി. മൂന്നാം ലോക മഹായുദ്ധത്തിന് ലോകം ഒരു ചുവട് മാത്രം അകലെയാണെന്ന് വിജയത്തിന് പിന്നാലെ യുഎസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി പുടിന്‍. 2022 ഫെബ്രുവരി 20 മുതല്‍ പ്രത്യേക സൈനിക നടപടി എന്ന പേരില്‍ റഷ്യ യുക്രൈനെതിരെ ആരംഭിച്ച യുദ്ധം ഇന്നും അവസാനമില്ലാതെ തുടരുമ്പോൾ യുക്രൈന്‍റെ മണ്ണിലേക്ക് സൈന്യത്തെ വിന്യസിക്കാനാനുള്ള നാറ്റോ നീക്കത്തെ തുടര്‍ന്നാണ് പുടിന്‍റെ മുന്നറിയിപ്പ്.
ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെയുള്ള സൈനിക വെടിവയ്പ് വെടിവെപ്പിനെ രാജ്യങ്ങൾ അപലപിച്ചു .
ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും.
ഈ മാസം രണ്ടാം തവണയാണ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്.
നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു.
അരിസോണ: പ്രായമാകുന്നുവെന്ന് തിരിച്ചറിഞ്ഞത് അച്ഛനായതോടെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ്. ജീവിതത്തില്‍ ജോലിയേക്കാള്‍ വിലയുള്ളതായി മറ്റ് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞതും കുഞ്ഞിന്റെ വരവോടെയാണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
Page 1 of 18
Onam_lottery_Ad_24
Ad - book cover
sthreedhanam ad