March 21, 2023

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (251)

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്.
കൊച്ചി: കൊടാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (“കെഎംബിഎല്‍''/കൊടാക്ക്) ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന് സഹ-ബ്രാന്‍ഡഡ് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ഓയില്‍ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡ്, റുപേ നെറ്റ് വര്‍ക്കിലൂടേയാണ് എത്തുന്നത്.
തൃശൂർ: തൃശൂർ ആസഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ ആയ AHK വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ധനസമാഹരണ റൗണ്ടിൽ 1.2 ദശലക്ഷം ഡോളർ നിക്ഷേപം നേടി.
ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റല്‍ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ അവരുടെ സ്വപ്ന ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് വി തൊഴില്‍ പ്ലാറ്റ്ഫോമായ അപ്നയുമായി സഹകരിച്ച് സ്ത്രീകള്‍ക്ക് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു.
തിരുവനന്തപുരം:ടെക്‌നോപാര്‍ക്കിലും യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുമായി പ്രവര്‍ത്തിക്കുന്ന ഐ.ടി സേവന കമ്പനിയായ പെര്‍ഫോമാറ്റിക്‌സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു.
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വ്വവ്യാപകമാകുന്നതോടെയുണ്ടാകുന്ന തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അപ്‌സ്‌കില്ലിങ്ങിലൂടെയും റീസ്‌കില്ലിങ്ങിലൂടെയും ഐ.ടി മേഖലയിലെ കഴിവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കണമെന്ന് ടെക്‌നോപാര്‍ക്കില്‍ നടന്ന എ.ഐ സമ്മിറ്റ്.
ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഈടുരഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നോഡല്‍ ഏജന്‍സിയായ തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പ് ആന്റ് ഇന്നൊവേഷന്‍ മിഷന്‍ (സ്റ്റാര്‍ട്ടപ്പ് ടിഎന്‍), നീലഗിരി ആസ്ഥാനമായ മൈന്‍ഡ്എസ്‌കേപ്സ് ഇനൊവേഷന്‍ സെന്റര്‍ എന്നിവരുമായി ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി.
തിരുവനന്തപുരം: എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ ലോകത്തെ മാറ്റിമറിക്കാന്‍ തുടങ്ങുമ്പോള്‍, പ്രവചനാതീതമായ ഭാവിയിലേക്ക് ഐ.ടി വ്യവസായത്തെ എങ്ങനെ തയ്യാറാകാമെന്ന് ചര്‍ച്ച ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ പ്രധാന പരിപാടികളില്‍ ഒന്നിന് ടെക്‌നോപാര്‍ക്ക് വേദിയാകും.
കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. 4ജിബി+64 ജിബി വേരിയന്‍റിന് 6799 രൂപ വിലയിലാണ് പുതിയ ഫോണ്‍ എത്തുന്നത്. 6ജിബി+64 ജിബി വേരിയന്‍റിന് 7299 രൂപയാണ് വില.
Page 1 of 18