Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (189)

തിരുവനന്തപുരം: ഇപിസി പ്രൊജക്റ്റ്, ഹൈടെക് ഉത്പാദന, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനിയായ ലാർസൻ ആന്‍ഡ് ടൂബ്രോ, ബി2ബി വ്യവസായ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി എല്‍ആന്‍ഡ്ടി സുഫിന്‍ എന്ന പേരില്‍ സംയോജിത ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആരംഭിച്ചു.
കൊച്ചി: ഡൊമിനിക്കന്‍ റിപബ്ലിക്ക് അംബാസഡര്‍ ഡേവിഡ് പ്യൂഗ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്‍ഫോപാര്‍ക്കിലും എത്തിയത്.
തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ സഹകരണത്തിനുള്ള സാധ്യതകള്‍ തേടി ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജീസിലെ ഡെലിഗേറ്റ് സംഘം ടെക്‌നോപാര്‍ക്കിലെത്തി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഐ.സി.ടി അക്കാദമി, ടെക്‌നോപാര്‍ക്ക് തുടങ്ങിയ കേരളത്തിലെ സ്ഥാപനങ്ങളുമായി തങ്ങളുടെ സഹകരണ സാധ്യതകള്‍ തേടിയെത്തിയ സംഘത്തില്‍ ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. അലി സാദ് അല്‍ ബിമാനി, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ആന്‍ഡ് പ്രൊവിസ്റ്റ് ഡോ. സലിം അല്‍ അറൈമി, കോളേജ് ഓഫ് എന്‍ജിനിയറിങ് ഡീന്‍ ഡോ. അഹ്‌മദ് ഹസ്സന്‍ അല്‍ ബുലൂഷി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് അഡൈ്വസര്‍ പ്രൊഫ. എം.പി നായര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.എം മുബാറക് പാഷയും കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബിസിനസ് ഡെവലപ്പ്‌മെന്റ് ലീഡ് മനു തോമസ് എന്നിവരും സംഘത്തെ അനുഗമിച്ചു. പാര്‍ക്ക് സെന്ററിലെത്തിയ സംഘത്തിന് ടെക്‌നോപാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. ടെക്നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ കേരളത്തിലെ ഐ.ടി പാര്‍ക്കുകളെപ്പറ്റി സംഘത്തിന് വിശദീകരണം നല്‍കുകയും സഹകരണ സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് വേണ്ടി ബിസിനസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് സ്റ്റാര്‍ട്ട് അപ്പ് ലൈഫ്‌സൈക്കിള്‍ സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, ഗ്ലോബല്‍ ലിങ്കേജസ് അസിസ്റ്റന്റ് മാനേജര്‍ ശാലിനി വി.ആര്‍, ബീഗിള്‍ സെക്യൂരിറ്റീസിന് വേണ്ടി റെജാഹ് റഹീം, നിയോണിക്‌സ് അക്കാദമിക്ക് വേണ്ടി അരുണ്‍, അലിബയ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഭദ്രന്‍ എന്നിവര്‍ കേരളത്തിലെ ടെക്‌നോളജി രംഗത്തെ സഹകരണ സാധ്യതകള്‍ ഒമാന്‍ സംഘത്തിന് വിശദീകരിച്ചു. നേരത്തേ കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച സംഘം വിവിധ സെഷനുകളിലായി കേരള - ഒമാന്‍ സഹകരണ സാധ്യതകള്‍ വിശദീകരിക്കുകയും കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വിവിധ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
തിരുവനന്തപുരം: ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിൽ നിന്നുള്ള കുട്ടികള്‍.
കോഴിക്കോട്: മത്സ്യ-മാംസ വിതരണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്രഷ് റ്റു ഹോം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുന്നു.
തിരുവനന്തപുരം: 13-ാമത് നാഷണല്‍ ട്രൈബല്‍ യൂത്ത് എക്‌സ്‌ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിന്റെ അതിഥികളായി ജാര്‍ഘണ്ഡിലെയും ഛത്തീസ്ഗഡിലെയും വിദ്യാര്‍ത്ഥികള്‍. മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സിന് കീഴിലെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് നവ്യ അനുഭവമായി.
കോഴിക്കോട്: ഐ.ടി മേഖലയിലേക്ക് അവസരങ്ങളുടെ ആകാശമൊരുക്കി സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും. സൈബര്‍പാര്‍ക്കില്‍ ഈ മാസം 26, 27 തീയതികളിലായ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ഐ.ടി മേഖലയിലെ ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പുതിയ തൊഴിലന്വേഷകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2016, 17, 18 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നടത്തിവന്നിരുന്ന ജോബ് ഫെയര്‍ കൊവിഡ് പ്രതിസന്ധി കാരണമാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നടക്കാതിരുന്നത്. ഈ വര്‍ഷം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറുപതോളം ഐ.ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഇതുവരെ അയ്യായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. അയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളെയാണ് ജോബ് ഫെയറില്‍ പ്രതീക്ഷിക്കുന്നത്. ജി ടെക്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, എന്‍.ഐ.ടി ടി.ബി.ഐ, നാസ്‌കോം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരും ജോബ് ഫെയറിനോട് സഹകരിക്കുന്നുണ്ട്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഐ.ടി മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായ ഒഴിവുകളും തൊഴിലവസരങ്ങളും അര്‍ഹരായവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റീബൂട്ട് 2022 സംഘടിപ്പിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. കൊവിഡ് കാരണം ജോലി നഷ്ടമായ ഒട്ടേറെപ്പേര്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ പുതുതായി തൊഴില്‍ അന്വേഷിക്കുന്ന പുതിയ തലമുറ മറ്റൊരു ഭാഗത്തുണ്ട്. എല്ലാവര്‍ക്കും അവസരമൊരുക്കുക, അര്‍ഹരായവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന റീബൂട്ട് 2022ന് രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഒരുപാട് പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഓഫീസ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: മഹാമാരി കടന്ന് വീണ്ടും സജീവമാകുന്ന സൈബര്‍പാര്‍ക്കില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കി പിക്‌സ്ബിറ്റ് സൊല്യൂഷന്‍സ്.
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി പ്ലാറ്റ് ഫോമായ സ്‌കില്ലാക്ട്സ്, 2022 ലെ 10 മികച്ച സ്‌കില്‍ അസസ്മെന്റ് സ്‌ററാര്‍ട്ടപ്പുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി : കൊച്ചിയിലും കോയമ്പത്തൂരിലും തങ്ങളുടെ പുതിയ ഐബിഎം ക്ലയന്റ് ഇന്നൊവേഷൻ സെന്ററുകൾ (സിഐസി) ആരംഭിക്കുന്നതായി പ്രഖ്യാപനം നടത്തി ഐബിഎം .

Latest Tweets

A visual restaurant table reservation system increases the overall efficiency and it will increase the sales of the… https://t.co/1bxCZsBBPD
Worried 😌 about the certificate design of your upcoming event? Here's the solution for you! 👇👇… https://t.co/X8LCrRLVek
Planning for virtual events and need a website? Are you worried 😌? Here you go! 👇👇 Step-by-step guidelines to mak… https://t.co/y3oGZFcVQG
Follow Themewinter on Twitter