തിരുവനന്തപുരം: തുടർച്ചയായി രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടി യു.കെ. ആസ്ഥാനമായി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് കമ്പനിയായ ടെസ്റ്റ്ഹൗസ്.
മികച്ച എന്‍ജിനിയറിങ്ങ് എക്‌സിക്യൂഷനും വിജയകരമായ പ്രൊജക്ട് ഇംപ്ലിമെന്റേഷ നുമുള്ള 2022 ലെ അന്തർദേശീയ ഫിൻടെക് ഇന്നവേഷൻ അവാർഡ് ടെസ്റ്ഹൗസ് കരസ്ഥമാക്കി. അതോടൊപ്പം തന്നെ ബെംഗളൂരുവിൽ വെച്ച് നടന്ന യൂണികോം നെക്സ്റ്റ് ജനറേഷന്‍ ടെസ്റ്റിംഗ് കോണ്ഫറന്സിന്റെ ഭാഗമായുള്ള മികച്ച ടെസ്റ്റിംഗ് പ്രോജക്ട് ഓഫ് ദി ഇയര്‍-2022 അവാര്‍ഡുമാണ് ടെസ്റ്റ്ഹൗസ് നേടിയത്.
ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരമുള്ള എന്‍ജിനിയറിങ്ങ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പ്രസിദ്ധമാണ് ടെസ്റ്റ് ഹൗസ്. മികച്ചതും ആവശ്യാനുസരണം ഭേദഗതി ചെയ്യാവുന്നതുമായ സോഫ്റ്റുവെയര്‍ ടെസ്റ്റിങ്ങും, ആഗോള കമ്പനികളുടെ ബിസിനസ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, സമയ ബന്ധിതമായി വരുമാനം വർധിപ്പിക്കുന്നതിനും ആവശ്യമായ സേവനങ്ങളുമാണ് ടെസ്റ്റ്ഹൗസ് നല്‍കുന്നത്. ഇപ്പോൾ ലഭിച്ച അവാർഡുകൾ ടെസ്റ്റ് ഹൗസിൻ്റെ പ്രവർത്തന മികവിനും സേവനങ്ങളുടെ ഉയർന്ന ഗുണ നിലവാരത്തിനുമുള്ള അംഗീകാരങ്ങളായി കമ്പനി കരുതുന്നു.
അന്തർദേശീയ ഫിൻടെക് ഇന്നവേഷൻ സ്ഥാപനമായ ഐ.ബി.എസ് ഇന്റലിജന്‍സിന്റെയും, യുണികോമിന്റെയും അംഗീകാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് കമ്പനിയിലെ ഓരോ അംഗത്തിന്റെയും പ്രതിബദ്ധതയും സമർപ്പണവും ആണെന്ന് ടെസ്റ്റ്ഹൗസ് സി.ഇ.ഒ അനി ഗോപിനാഥ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഏതു വെല്ലുവിളിയും തരണം ചെയ്യാന്‍ തങ്ങൾക്ക് കഴിയുമെന്ന് കഴിഞ്ഞ രണ്ട് ദശകങ്ങളായി ടെസ്റ്റ്ഹൗസ് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി തങ്ങളിലർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.