October 22, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (390)

വിദ്യാഭ്യാസം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. 1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ഇത് സ്‌പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അർഹതയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോ​ഗികമെന്ന് മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടുന്നത് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്നും നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ‌ സമയമാറ്റം കേരളത്തിൽ പ്രായോ​ഗികമല്ലെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദ​ഗ്ധരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് അധ്യാപക നിയമനം പി എസ് സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എൻ എസ് എസ് മുന്നറിയിപ്പ് നൽകി. നിയമ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എൻ എസ് എസ് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോ​ഗികം എന്നാണ് എം ഇ എസ് പറയുന്നത്. സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോർട്ടാണിതെന്നും എം ഇ എസ് വക്താവ് പ്രതികരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം സബന്ധിച്ച ശുപാർശകൾക്കായി നിയോ​ഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമിറ്റി ശുപാർശ ചെയ്തത്. നിവിലെ സർക്കാർ സ്കൂളുകളിൽ‌ ഒൻപതര മുതൽ മൂന്നര വരെയോ 10 മുതൽ നാല് വരെയോ ആണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ സ്കൂൾ പൊതു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടത്തണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ സംബന്ധിച്ചാണ് ശുപാർശ. ക്ലാസ് നഷ്ടപ്പെടുത്താതെ വേണം പരീക്ഷകൾ ക്രമീകരിക്കേണ്ടത് എന്ന് കാണിച്ചാണ് മാർച്ചിലെ പരീക്ഷകൾ ഏപ്രലിലേക്ക് മാറ്റണമെന്ന് പറയുന്നത്.
സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ ചരിത്രവിജയമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
സ്‌കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് ജൂൺ ഒന്നു മുതൽ പൂർണമായും മാറി പ്രവർത്തിക്കും.
പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സർവകലാശാലയുടേത് ചരിത്ര നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
ജനകീയ ശുചീകരണ യജ്ഞത്തോടെയാണ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും പ്രവേശനോത്സവത്തിന് തയാറാകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും കൈറ്റിന്റെ പരിഷ്‌ക്കരിച്ച സോഫ്റ്റ്‌വെയർ വഴി ഈ വർഷം മുതൽ പൂർണമായും 'പേപ്പർലെസ്' ആയി മാറിക്കഴിഞ്ഞു.
വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവർഷ ബിരുദ പരിപാടിയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
Page 1 of 28