November 21, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (390)

വിദ്യാഭ്യാസം

തന്റേതായ ചുരുങ്ങിയ ലോകത്തിൽ നിന്ന് വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്രീ-പ്രൈമറി മുതലുള്ള അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷൻ കൂടിയാലോചനായോഗം സംഘടിപ്പിച്ചു.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം : സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ - തപാൽ പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്.
തിരുവനന്തപുരം: ഞാറ്റ്യേല ശ്രീധരന്‍ സമ്പാദനം ചെയ്തു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചതുര്‍ ദ്രാവിഡഭാഷാ പദപരിചയം (മലയാളം-കന്നഡ-തമിഴ്-തെലുങ്ക്)’ എന്ന പുസ്തകത്തിന്റെ പ്രകാശനം തലശ്ശേരി ജൂബിലി കോംപ്ലക്സിലെ കെ. എസ്. എസ്. പി. യു. ഹാളിൽ നിരൂപകന്‍ ഇ.പി. രാജഗോപാലൻ പ്രകാശനം ചെയ്തു.
ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ടു മണിക്കാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളായ സമഗ്ര ശിക്ഷാ , സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും.
ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും.
ആകർഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്ന ഏകജാലക കേന്ദ്രമായ 'കൈറ്റ് ലെൻസ്' എഡ്യൂക്കേഷണൽ കണ്ടന്റ് ക്രിയേഷൻ ഹബ് എറണാകുളത്തെ ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണൽ റിസോഴ്സ് സെന്ററിൽ മെയ് 15 ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.