Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (274)

വിദ്യാഭ്യാസം

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 8 ന് ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസിപരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഹയർസെക്കണ്ടറി പ്ലസ് ടു പരീക്ഷയും വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയും മാർച്ച് 10ന് തുടങ്ങി മാർച്ച് 30 അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.
'അക്ഷരശ്രീ' തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന  ക്ലാസ്സുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.
തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷൻ്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി നടത്തുന്ന വിവിധതരം ടെക്നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും ക്യാപ്റ്റൻസ് സോഷ്യൽ ഫൌണ്ടേഷന്റെയും സഹകരണത്തോടെ നടത്തുന്ന വർണ്ണക്കൂട്ട് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും.
കൊച്ചി: വ്യോമസേനയിലെ അഗ്നിവീര്‍ എക്സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് വി ആപ്പ് സൗകര്യങ്ങള്‍ ഒരുക്കി.
തിരുവനന്തപുരം:ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീടൊരുങ്ങുന്നു. ശിശുദിനമായ നവംബര്‍ 14ന് വൈകിട്ട് ആറു മണിക്കാണ് ചിത്രശലഭങ്ങളുടെ വീട് എന്ന പേരില്‍ സര്‍ഗ്ഗ സായാഹ്നം സംഘടിപ്പിക്കുന്നത്. സായാഹ്നം കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് എസ്. നന്മ അധ്യക്ഷയാകും. കുട്ടികളുടെ സ്പീക്കര്‍ എസ്. ഉമ, പി.എസ്. പാര്‍വണേന്ദു, എം.എന്‍. ഗൗതമി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു സര്‍ഗപ്രതിഭകളായ കുട്ടികളെ ആദരിക്കും. റൂബിക്‌സ് ക്യൂബ് മൊസൈക്കില്‍ ലോക റെക്കോഡ് ജേതാവായ അദ്വൈത് മാനഴിയുടെ റൂബിക്‌സ് ക്യൂബ് മൊസൈക്ക്് പ്രകടനം അരങ്ങേറും. മേനംകുളം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൂകാഭിനയവും മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ സര്‍വ്വോദയ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം സംബന്ധിച്ച് ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ വെട്ടിക്കുറയ്ക്കുകയുണ്ടായി. കോവിഡ് പശ്ചാത്തലവും, പഠനഭാരവും ലഘൂകരണവും പാഠഭാഗങ്ങളുടെ ആവർത്തനവും, നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത ഭാഗങ്ങൾ എന്നീ കാരണങ്ങൾ പറഞ്ഞാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതെങ്കിലും, ഈ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ചില നിക്ഷിപ്ത താല്പര്യങ്ങൾ ഇതിൽ കടുകൂടിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നു വരുന്നുണ്ട്. പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ. ഈ സാഹചര്യത്തിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന കേരളത്തിന് ഇത്തരം നിക്ഷിപ്ത താൽപര്യങ്ങൾക്ക് കൂട്ടു നിൽക്കാനാവില്ല.എന്നാൽ സംസ്ഥാനത്തെ കുട്ടികൾക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ കുറയ്ക്കുന്നത് പരിഗണനയിലാണ്. 2 ദിവസത്തിനകം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു.
Page 1 of 20

Latest Tweets

Having a hard time verifying attendees? 😓The smartest verification system is to use #QR_Codes. 💡 Luckily, #Eventin… https://t.co/6EOmGv5ALV
No more keeping customers in line and annoying them. The more they'll get annoyed the more you'll lose them. 😓 Wit… https://t.co/H6I19vGv03
Thinking about stepping up your game but can't decide how to start? 🤔 Eventin has brought Multivendor Event Market… https://t.co/tl0XKIc5AO
Follow Themewinter on Twitter