May 04, 2026

Login to your account

Username *
Password *
Remember Me

അലങ്കാര വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും ഉദ്ഘാടനം ചെയ്തു

നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള റോഡിൽ സ്ഥാപിച്ച അലങ്കാര തെരുവു വിളക്കുകളുടെയും പിഎംജി ജംഗ്‌ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം വി.കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
നിയമസഭയ്ക്ക് സമീപപ്രദേശങ്ങളുടെ മുഖഛായ മാറുകയാണെന്ന് എം എൽ എ പറഞ്ഞു. രാജഭരണകാലത്തെ നഗരത്തിൻ്റെ അലങ്കാരമായ രാമരായർ വിളക്കിനു സമാനമായ വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അൻപതിലധികം ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളും ആയിരത്തിലധികം സൗരോർജ്ജ തെരുവുവിളക്കുകളും മണ്ഡലത്തിൽ സ്ഥാപിച്ചതായി എംഎൽഎ അറിയിച്ചു.
പന്ത്രണ്ട് പോളുകളിലായി 24 അലങ്കാര വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 31.6 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചത്.
ചടങ്ങിൽ മുൻ കൗൺസിലർ
എ.സുനിൽകുമാർ പൊതുപ്രവർത്തകൻ വി.എസ് മാത്യു, , പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.