March 18, 2025

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (476)

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ദില്ലി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും.
പ്രയാഗ്‌രാജ്: കുംഭമേളയുടെ ഭാഗമായ നടപ്പിലാക്കിയ ജനക്കൂട്ട നിയന്ത്രണ തന്ത്രങ്ങൾ ഹോളിയടക്കമുള്ള മറ്റ് വിശേഷ സമയങ്ങളിലും തുടരാൻ റെയിൽവേ. 45 ദിവസങ്ങളിലായി 66 കോടിയോളം ഭക്തര്‍ കുംഭമേളയിൽ പങ്കെടുത്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത്രയും ജനസാഗരം എത്തിയിട്ടും റെയിൽവേക്ക് തിരക്ക് നിയന്ത്രിച്ച് 16,780 ട്രെയിൻ സര്‍വീസുകൾ നടത്താൻ സാധിച്ചിരുന്നു.
ചെന്നൈ: ചുട്ടുപൊള്ളുന്ന ചൂടിനിടെ തമിഴ്നാട്ടിലെ ചില ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ നാല് ദിവസം മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം (atmospheric circulation)നിലനിൽക്കുന്നു. അതുകൊണ്ട് തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
ബെംഗളൂരു: ജോലി - ജീവിത സന്തുലിതാവസ്ഥ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് ബെംഗളൂരുവിൽ പ്രതിഷേധ സംഗമം നടത്തി. ഐടി ജീവനക്കാരുടെ സംഘടനയായ കെഐടിയുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇൻഫോസിസിൽ നിന്നും ടെക്നി കളർ ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ച് വിട്ട നടപടിക്കെതിരെ നിയമപരമായി അടക്കം പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണിവർ. തൊഴിൽ സമയം ക്രമീകരിക്കുന്നതുൾപ്പടെ ലേബർ നിയമങ്ങളിൽ സമൂലമായ മാറ്റം കൊണ്ട് വരാനാണ് കെഐടിയുവിന്‍റെ ശ്രമം.
കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും. പരാതിക്കാര്‍ മൊഴിനല്‍കാത്ത കേസുകള്‍ എഴുതി തള്ളാന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 35 ലധികം കേസുകളില്‍ പരാതിക്കാരായ സിനിമാ പ്രവര്‍ത്തകര്‍ മൊഴിനല്‍കിയിട്ടില്ല. കേസ് എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കും എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദില്ലി: അടുത്തിടെ സമാപിച്ച മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പുതിയ റിപ്പോർട്ട്. ഉയർന്ന കോളിഫോം ബാക്ടീരിയയുടെ വർധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നൽകിയ റിപ്പോർട്ട്.
ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണു.
താനെ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 42 കാരിക്കെതിരെ കേസെടുത്ത് പൊലീസ്. ജോലി ലഭിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 3.2 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും മുന്‍കൂറായി 3.2 ലക്ഷം കൈപ്പറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ദില്ലി : കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി. ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ ഏജൻസി.
Page 1 of 34
Ad - book cover
sthreedhanam ad