ഇന്ത്യ ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണങ്ങൾ നടത്താൻ ഒരുങ്ങുന്നു. ഇതിനായി മെയ് 23, 24 തീയതികളിൽ ആൻഡമാനിലെ വ്യോമമേഖല മൂന്ന് മണിക്കൂർ വീതം അടച്ചിടും. ഈ സമയത്ത് ഏകദേശം 500 കിലോമീറ്റർ പരിധിയിൽ സാധാരണ വിമാനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല, കൂടാതെ ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകളും അടച്ചിടും. മുൻപും ഇന്ത്യ ഈ മേഖല മിസൈൽ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്.