March 28, 2025

Login to your account

Username *
Password *
Remember Me

കായികം

ലക്നൗ: ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ കൈവിട്ട ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ലക്നൗ സൂപ്പര്‍ ജയന്‍റില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പം ഷാര്‍ദ്ദുല്‍ ഇന്ന് പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ന് ലക്നൗ ക്യാംപിലെത്തിയ ഷാര്‍ദ്ദുല്‍ ടീം ജേഴ്സി ധരിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ബെൻഫിക്കയുടെ പോസ്റ്റിലേക്ക് അവൻ സാവധാനം പന്തുമായി നീങ്ങുകയായിരുന്നു. ബെൻഫിക്കയുടെ പ്രതിരോധനിരയുടെ കണ്ണുകള്‍ അവന്റെ ബൂട്ടുകളില്‍. പെട്ടെന്ന് അവന്റെ കാലുകള്‍ക്ക് വേഗത കൈവരിക്കുന്നു. ഒരു അസാധാരണ നിമിഷത്തിന്റെ തുടക്കമായിരുന്നു അത്.
പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ സൗരാഷ്ട്രയോട് തോല്‍വി വഴങ്ങി കേരളം. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ടൂർണ്ണമെന്‍റിൽ കേരളത്തിന്‍റെ രണ്ടാം തോൽവിയാണ് ഇത്. സ്കോര്‍ കേരളം 45 ഓവറില്‍ 156ന് ഓള്‍ ഔട്ട്, സൗരാഷ്ട്ര 49.4 ഓവറില്‍ 157-7.
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. നാലുവര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലെത്താതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദില്‍ ഇറങ്ങുന്നത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍.
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് ടീമുകള്‍ ഇന്ന് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാംപാദ മത്സരത്തിന് ഇറങ്ങുന്നത് ഒരുഗോള്‍ ലീഡുമായി.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
സുനില്‍ ഛേത്രി. 273 ദിവസങ്ങള്‍ക്ക് മുൻപ് സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ നിന്ന് കണ്ണീരണിഞ്ഞായിരുന്നു ഛേത്രി ബൂട്ടൂരിയത്. ലോകഫുട്‌ബോളില്‍ ഇന്ത്യയൂടെ പേര് സുവര്‍ണലിപികളില്‍ ചേര്‍ത്തുവെച്ച ഇതിഹാസത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ യാത്ര ഒടുവില്‍ ആ നാല്‍പതുകാരനില്‍ തന്നെ അവസാനിച്ചിരിക്കുന്നു. യെസ്, സുനില്‍ ഛേത്രി ഈസ് ബാക്ക് ഇൻ ബ്ലു.
ബ്രസീലിയ: ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലാണ് നെയ്മറും ഇടംനേടിയത്. പരിശീലകന്‍ ഡൊറിവള്‍ ജൂനിയര്‍ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന - ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
കൊച്ചി: കാണികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 വനിതാ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, ഡീമാക്‌സ് എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളില്‍ അരങ്ങേറിയത്.
Page 1 of 24