
POTHUJANAM.COM is a popular online news portal and going source for technical and digital content for its influential audience around the globe. You can reach us via email or phone.
+91 98950 58755
pothujanam@gmail.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരോസിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കളം മാറ്റുന്നു. എന്നാല്‍, കോച്ച് ലൂയിസ് മാറ്റോസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ധീരജ് ഐ ലീഗില്‍ കളിച്ച് വളരാനുണ്ടെന്നും യൂറോപ്പില്‍ കളിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് കോച്ചിന്റെ അഭിപ്രായം. പതിനേഴുകാരനായ ധീരജ് സ്കോട്ടിഷ് പ്രൊഫഷണല്‍ ക്ലബ്ബായ മതര്‍വെല്‍ എഫ് സിയുടെയും ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷന് ക്ലബ്ബുകളായ ബ്ലാക്ബേണ്‍ റോവേഴ്സിന്റെയും ചാള്ട്ടന് അത്ലറ്റിക് എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്കാരം സുനിൽ ഛേത്രിക്ക്. ഛേത്രിക്ക് പുരസ്കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ യാണ്. വനിതാ താരം കമലാദേവിയാണ്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം അനിരുദ്ധ് ഥാപ്പ യ്ക്ക് ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട്ബോൾ അസോസിയേഷനു മികച്ച ഗ്രാസ് റൂട്ട് ഡെവലെപ്മെന്റ് പദ്ധതിക്കുള്ള പുരസ്കാരം ലഭിച്ചു.
തിരു: എറണാകുളം സംസ്ഥാന സ്കൂൾ അത്ലറ്റിക് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത് 196 പോയിന്റുമായി പാലക്കാടാണ് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത്. കോഴിക്കോട് നാലാമത്. കോതമംഗലം സെന്റ് ജോർജ് സ്കൂൾ ചാമ്പ്യൻ സ്കൂളായി.
സെന്റ് ജോർജ് എച്ച്എസ്എസ്, മാർ ബേസിൽ എച്ച്എസ്എസ് എന്നീ ചാമ്പ്യൻ സ്കൂളുകളാണ് എറണാ കുളത്തിന്റെ മേധാവിത്വത്തിനുപിന്നിൽ. ഇത്തവണ രണ്ട് സ്കൂളുകളും ചേർന്ന് 131 പോയിന്റ് ജില്ല യ്ക്ക് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസും കാര്യമായ സംഭാവന നൽകി. ഏഴ് സ്വർണം നേടിയ മേഴ്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന് മുതൽക്കൂട്ടായി.
സബ്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ് കാട്ടി. സബ് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ് നേടിയപ്പോൾ, പാലക്കാടിന് 16 പോയിന്റാണുള്ളത്. മൂന്ന് സ്വർണംവീതം നേടിയ ചിങ്കിസ് ഖാൻ (സബ്ജൂനിയർ, ആൺ), എ എസ് സാന്ദ്ര (ജൂനിയർ), ആദർശ് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ്.
Jun 19, 2022 174 അന്താരാഷ്ട്രം Pothujanam
തിരുവനന്തപുരം : ലോക കേരള സഭയുടെ സമാപന ദിവസം കേരളം കേട്ടത് പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യം.