Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: തായ്ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ (എആര്‍ആര്‍സി) ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ബ്രാന്‍ഡായ വി ട്വറ്റി20 മത്സരത്തിന്‍റെ ഇടവേളകളില്‍ ഗെയിം കളിച്ച് സമ്മാനം നേടാന്‍ അവസരമൊരുക്കുന്നു. 'വി ഫാന്‍ ഓഫ് ദി മാച്ച്' മത്സരത്തിലൂടെ ഐഫോണ്‍ അടക്കമുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്.
കൊച്ചി: ആഗോള തലത്തിൽ പ്രശസ്തമായ എഡ് ടെക്ക് കമ്പനിയായ ബൈജൂസ്‌, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്റെ ഔദ്യോഗിക സ്പോൺസറാകും.
കൊച്ചി: ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ അന്താരാഷ്ട്ര റേസിങ് ചാമ്പ്യന്ഷിപ്പുകള്ക്കുള്ള റേസിങ് ടീമിനെ പ്രഖ്യാപിച്ചു. ഹോണ്ട റേസിങ് ഇന്ത്യ ടീമില് നിന്നുള്ള നാല് മികച്ച റൈഡര്മാരാണ് 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്ഷിപ്പിലും (എആര്ആര്സി), തായ്ലന്ഡ് ടാലന്റ് കപ്പിലും (ടിടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുക.
കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി തിരുവനന്തപുരം: കായിക ഭാവിയ്ക്കായി കൈകോര്‍ത്ത് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്.
കൊച്ചി: ആഗോള മെഡ്ടെക് കമ്പനിയായ ഹെല്ത്തിയം മെഡ്ടെക്, അഭിനവ് ബിന്ദ്ര ഫൗണ്ടേഷന് ട്രസ്റ്റുമായി (എബിഎഫ്ടി) സഹകരിച്ച് സ്പോര്ട് ഓഫ് ലൈഫ് സംരംഭം ഉദ്ഘാടനം ചെയ്തു.
കൊച്ചി: 2021 ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിലെ എന്‍എസ്എഫ്250ആര്‍ വിഭാഗം ചാമ്പ്യനായ കവിന്‍ ക്വിന്‍റല്‍, 2022 ഇഡിമിത്സു ഏഷ്യ ടാലന്‍റ് കപ്പില്‍ (ഐഎടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ഇന്ത്യ സ്കൂട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു.
മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി-റെയര്‍ ഡിസീസ് ദിനത്തിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യ (ഓആര്‍ഡിഐ)യുടെ റേസ്‌ഫോര്‍ 7 ന്റെ ഏഴാമത് എഡിഷന്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച നടത്തുന്ന റേസ്‌ഫോര്‍7 നില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവര്‍ എവിടെയാണെങ്കിലും അവിടെവെച്ച് 7 കിലോമീറ്റര്‍ ഓടാനോ നടക്കാനോ സൈക്കിള്‍ ചവിട്ടാനോ കഴിയും. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ മാസത്തിലെ അവസാനദിവസമായ റെയര്‍ ഡിസീസ് ദിനത്തിന്റെ സ്മരണാര്‍ത്ഥം റേസ്‌ഫോര്‍7 മത്സരം നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി റേസ്‌ഫോര്‍7 ഡോട്ട് കോം (https://racefor7.com/) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫെബ്രുവരി 20-ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫിനിഷര്‍ മെഡലുകള്‍, ഇ-സര്‍ട്ടിഫിക്കറ്റുകള്‍, ടി-ഷര്‍ട്ട് എന്നിവ ലഭിക്കും. '' 70 ദശലക്ഷം രോഗികളാണ് ഇന്ത്യയില്‍ അപൂര്‍വരോഗത്താല്‍ ബുദ്ധിമുട്ടുന്നത്. വൈകിയ രോഗനിര്‍ണയം, ചികിത്സയിലുള്ള കുറവോ അഭാവമോ, താങ്ങാനാകാത്ത ചെലവ്, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അഭാവം തുടങ്ങിയ കാര്യങ്ങള്‍ മിക്ക അപൂര്‍വരോഗബാധിതരുടെയും വെല്ലുവിളികളാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി, അപൂര്‍വരോഗമുള്ളവര്‍ക്ക് അവബോധം വളര്‍ത്തുന്നതിലും അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിലും റേസ്‌ഫോര്‍ 7 ന്റെ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്നു ഓആര്‍ഡിഐ യുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രസന്നകുമാര്‍ ഷിറോള്‍ പറഞ്ഞു രോഗികളുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും അവര്‍ക്ക് മികച്ച ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു റേസ്‌ഫോര്‍ 7 ന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ ഐക്യുവിഐഎ സൗത്ത് ഏഷ്യയുടെ മാനേജിംഗ് ഡയറക്ടര്‍ അമിത്മുഖിം പറഞ്ഞു''. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 7000 അപൂര്‍വ രോഗങ്ങളെയും ഇന്ത്യയിലെ കണക്കാക്കപ്പെടുന്ന 70 ദശലക്ഷം അപൂര്‍വരോഗബാധിതരെയും ഒരു അപൂര്‍വരോഗം നിര്‍ണ്ണയിക്കാനെടുക്കുന്ന ശരാശരി 7 വര്‍ഷത്തെയും പ്രതിനിധീകരിക്കുന്നതാണ് റേസ്‌ഫോര്‍ 7.

Latest Tweets

A visual restaurant table reservation system increases the overall efficiency and it will increase the sales of the… https://t.co/1bxCZsBBPD
Worried 😌 about the certificate design of your upcoming event? Here's the solution for you! 👇👇… https://t.co/X8LCrRLVek
Planning for virtual events and need a website? Are you worried 😌? Here you go! 👇👇 Step-by-step guidelines to mak… https://t.co/y3oGZFcVQG
Follow Themewinter on Twitter