May 17, 2025

Login to your account

Username *
Password *
Remember Me

കായികം

കേരള വനിതാ ഫുട്‌ബോൾ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി കുതിക്കുന്നു. കരുത്തരായ ബാസ്‌കോ എഫ്‌സിയെ 3‐2ന്‌ തോൽപ്പിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ പെൺപടയുടെ മുന്നേറ്റം. ഇതോടെ ഏഴ്‌ കളിയിൽ ആറ്‌ ജയമായി ബ്ലാസ്‌റ്റേഴ്‌സിന്‌. ആര്യശ്രീയും മാളവികയും മുസ്‌കാനും ഗോൾ നേടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ഷായ്‌ക്ക്‌ സെക്രട്ടറിസ്ഥാനത്ത്‌ ഒരുതവണകൂടി അനുവദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനാ ഭേദഗതിക്ക്‌ സുപ്രീംകോടതി അംഗീകാരം നൽകി.
ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിനേഷ്‌ ഫോഗട്ടിന്‌ വെങ്കലം. 53 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ്‌ നേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്‌. 2019ൽ കസാക്കിസ്ഥാനിൽ വെങ്കലം നേടിയിരുന്നു.
ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. ലണ്ടനിൽ 23 മുതൽ 25 വരെ നടക്കുന്ന ലേവർകപ്പിനുശേഷം സ്വിറ്റ്‌സർലൻഡുകാരൻ കളിനിർത്തും. 41 വയസ്സുള്ള ഫെഡറർ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. പരിക്കും പ്രായവുമാണ് വിരമിക്കാനുള്ള കാരണം.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഒമ്പതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്സി. ഒക്‌ടോബർ 7ന്‌ ഈസ്റ്റ്‌ ബംഗാളിനെതിരെയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി. രണ്ടുവർഷത്തിനുശേഷമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം കാണികൾക്ക്‌ മുന്നിൽ എത്തുന്നത്‌. കോവിഡ്‌ വ്യാപനം കാരണം കഴിഞ്ഞ സീസണുകളിൽ കൊച്ചിയിൽ മത്സരമുണ്ടായിരുന്നില്ല.
കൊച്ചി: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എംആര്‍സി) 2022 സീസണ്‍ അവസാനിക്കാറാകുമ്പോള്‍ ആവേശകരമായ പോരാട്ടത്തിന് ഐഡിമിത്സു ഹോണ്ട റേസിംഗ് ഇന്ത്യ റൈഡേഴ്സ് ഒരുങ്ങുകയാണ്.
വിനോദ സഞ്ചാര മേഖലയിലെ പുതുമാതൃകയായി ടൂറിസം വളന്റിയര്‍മാര്‍. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും, സ്വയം സന്നദ്ധരായി തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ടൂറിസം വളന്റിയര്‍മാരാണ് ഇത്തവണത്തെ ഓണം വാരാഘോഷങ്ങളിലെ സജീവ സാന്നിധ്യം.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഐഎസ്എല്‍ ഒന്‍പതാം സീസണിലെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും.
ന്യൂഡൽഹി: ഖത്തര്‍ ഫിഫ ലോക കപ്പ് 2022 പടിവാതിക്കല്‍ എത്തിനില്‍ക്കെ അഞ്ച് ടീമുകളുടെ ഹോം, എവേ മത്സരങ്ങള്‍ക്കുള്ള ഫെഡറേഷന്‍ കിറ്റുകള്‍ അവതരിപ്പിച്ച് അഡിഡാസ്. അര്‍ജന്റീന, ജര്‍മനി, ജപ്പാന്‍, മെക്‌സിക്കോ, സ്‌പെയിന്‍ ടീമുകള്‍ക്കായി തയാറാക്കിയ കിറ്റുകളാണ് അനാവരണം ചെയ്തത്.