April 18, 2025

Login to your account

Username *
Password *
Remember Me

കായികം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങി. 31ന് സമാപിക്കും. കിക്കോഫിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുത്ത പ്രദർശനം മത്സരം അരങ്ങേറി.
മലേഷ്യ: ഹോണ്ട റേസിംഗ് ഇന്ത്യ ടീമിന്റെ റൈഡര്‍ ജോഡികളായ രാജീവ് സേതുവും സെന്തില്‍ കുമാറും റൗണ്ട് 2 എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനത്തോടെ പോയിന്റുകള്‍ കരസ്ഥമാക്കി.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു.
മാര്‍ച്ച് 22-ല്‍ തായ്ലന്‍ഡില്‍ നടന്ന ഉദ്ഘാടന റൗണ്ടിന് ശേഷം ഏഷ്യയിലെ ഏറ്റവും കാഠിന്യമേറിയ മോട്ടോര്‍ സ്പോര്‍ട്സ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുന്നത്.
മീഡിയാ ഫുട്‌ബോള്‍ ലീഗ് 28 മുതല്‍ 31 വരെ തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയനുള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.
കൊച്ചി: തായ് ലണ്ട് കപ്പ് 2022 റൗണ്ട് 2-ല്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ സാര്‍ഥക് ചവാന്‍ പോഡിയം ഫിനിഷോടെ പുതിയ റെക്കോഡ് കുറിച്ചു. ഹോണ്ട റേസിങ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ റൈഡര്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്.
തിരുവനന്തപുരം: മെയ് 11, 2022: ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020 ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ യു.എസ്.ടിയെ തോല്‍പ്പിച്ച് ആര്‍.ആര്‍.ഡി കോബ്രാസ് ചാംപ്യന്‍മാര്‍. 2020 ജനുവരിയില്‍ ആരംഭിച്ച ടൂര്‍ണമെന്റ് കോവിഡ് മഹാമാരി കാരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി.
കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.