December 07, 2024

Login to your account

Username *
Password *
Remember Me

കായികം

9 മണിക്കൂറും 49 മിനിറ്റും കൊണ്ട് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള 30 കിലോമീറ്റര്‍ കടല്‍ നീന്തികടന്ന് 16 കാരനായ അന്‍ഷുമാന്‍ രാമേശ്വരം: ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള 30 കിലോമീറ്റര്‍ കടലിലൂടെയുള്ള ഭയാനകമായ പാല്‍ക്ക് കടലിടുക്ക് നീന്തികടക്കാനുള്ള റെക്കോര്‍ഡ് ബ്രേക്കിംഗ് നീന്തല്‍ താരമായ അന്‍ഷുമാന്‍ ജിന്‍ഗ്രാന്‍റെ ദൗത്യം നിറവേറ്റുന്നതിനായി പിന്തുണ നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ്. ഏപ്രില്‍ 19ന് പുലര്‍ച്ചെ 5.15ന് വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് രാമേശ്വരത്തെ ധനുഷ്കോടിയിലേക്ക് അന്‍ഷുമാന്‍ കടല്‍ നീന്തികടക്കാന്‍ ആരംഭിച്ചു. പിതാവ് സന്ദീപ് ജിന്‍ഗ്രാന്‍, പരിശീലകരായ ഗോകുല്‍ കാമത്ത്, അമിത് അവലെ എന്നിവരും ഒരു ഡോക്ടറും ലൈഫ് ഗാര്‍ഡും അടങ്ങുന്ന എസ്കോര്‍ട്ട് സംഘവും അന്‍ഷുമാനെ പിന്‍തുടര്‍ന്നു. വെല്ലുവിളി നിറഞ്ഞ നീന്തല്‍ ഒമ്പത് മണിക്കൂറും 49 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി, അതേ ദിവസം 3.04ന് അവസാനിച്ചു. തമിഴ്നാട്ടിലെ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ നിരീക്ഷകന്‍ ഈ നേട്ടം സ്ഥിരീകരിച്ചു. മുംബൈ തീരത്ത് അറബിക്കടലില്‍ ഒരു മാസത്തിനുള്ളില്‍ 200 കിലോമീറ്ററിലധികം നീന്തല്‍ അന്‍ഷുമാന്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ചോര്‍വാഡ് മുതല്‍ വെരാവല്‍ വരെയുള്ള 42 കിലോമീറ്റര്‍ വീര്‍ സവര്‍ക്കര്‍ അഖിലേന്ത്യാ കടല്‍ നീന്തലും അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ നേട്ടം കൈവരിച്ച അന്‍ഷുമാന്‍ ജിന്‍ഗ്രാനെ അഭിനന്ദിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് രാമേശ്വരത്ത് ഒരു ചടങ്ങ് സംഘടിപ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് സൗത്ത് സോണ്‍ സോണല്‍ മാനേജര്‍ ശ്രീകാന്ത് എന്‍ എസ്, മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശിവഗംഗ മേഖല റീജണല്‍ മാനേജര്‍ പി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാല്‍ക്ക് കടലിടുക്ക് കടക്കാനുള്ള തന്‍റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. തന്‍റെ മാതാപിതാക്കളുടെയും പരിശീലകരുടെയും സ്പോണ്‍സറായി മുത്തൂറ്റ് ഫിനാന്‍സിന്‍റെയും പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ഇത്തരം നേട്ടങ്ങള്‍ പുതിയ ഉയരങ്ങളിലെത്താനും തന്‍റെ രാജ്യത്തിന് അഭിമാനം നല്‍കാനും പ്രേരിപ്പിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴ് സമുദ്രത്തിലൂടെയുള്ള നീന്തലും പൂര്‍ത്തിയാക്കി ഒരു ലോക റെക്കോര്‍ഡ് സ്ഥാപിക്കാനാണെന്ന് അന്‍ഷുമാന്‍ ജിന്‍ഗ്രാന്‍ പറഞ്ഞു. ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഈ നേട്ടം നിറവേറ്റുന്നതിന് അന്‍ഷുമാനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. അസാധാരണ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയെ ശാക്തീകരിക്കുന്നതിനും മുത്തൂറ്റ് ഫിനാന്‍സ് വിശ്വസിക്കുന്നു. സ്പോര്‍ട്സിനായി ഗ്രാസ് റൂട്ട് ലെവല്‍ പ്രോജക്ടുകളള്‍ തങ്ങള്‍ പിന്തുണയ്ക്കുന്നു. കായികരംഗത്ത് വരും തലമുറയെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് തമിഴ്നാട് സൗത്ത് സോണ്‍ സോണല്‍ മാനേജര്‍ ശ്രീകാന്ത് എന്‍ എസ് പറഞ്ഞു അന്താരാഷ്ട്ര തലങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിജ്ഞാബദ്ധമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുമായി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പോര്‍ട്സിന് പ്രാധാന്യം നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്.
* 6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 20 മുതൽ മെയ് 6 വരെ അതതു ജില്ലകളിൽ നടത്തുന്നു. * 11-ാം ക്ലാസ്സിലേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ 30 മുതൽ മെയ് 6 വരെ വിവിധ ജില്ലകളിൽ നടക്കും.
കൊച്ചി: ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സീനിയേഴ്‌സ് ടീം വെള്ളി മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കുന്നത്.
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.
കൊച്ചി: രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്‌കോട്ടും പ്രകാശനം ചെയ്തു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യൂത്ത് ഡെവലപ്മെൻ്റ് പ്രോഗ്രാം ആയ യങ് ബ്ലാസ്റ്റേഴ്‌സും സ്‌പോർട്‌ഹുഡ് അക്കാദമിയും ഫുട്‌ബോൾ സമ്മർ ക്യാമ്പിനായി ഒരുമിക്കുന്നു
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്ക് ശേഷം സജീവമാകുന്ന ടെക്‌നോപാര്‍ക്കില്‍ ബാക്ക് ടു ക്യാംപസ് ക്യാംപയിനിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് ലീഗ് 2022ന് തുടക്കമായി. പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു.
കൊച്ചി : എഫ്‌ഐഎം ഏഷ്യ റോഡ് റേസിങ് ചാംബ്യന്‍ഷിപ്പ് 2022 അവസാനിക്കുമ്പോള്‍ പുതിയ റക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ് ഹോണ്ട റേസിങ് ഇന്ത്യന്‍ ടീം. ഒറ്റ റൗണ്ടില്‍ തന്നെ 11 പോയിന്റുകള്‍ ഹോണ്ട സ്വന്തമാക്കി.ഇത് എപിഎഫ് ക്ലാസ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ്.
കൊച്ചി: തായ്ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ (എആര്‍ആര്‍സി) ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം.