March 29, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി; ആദ്യ ടി-20 വെള്ളിയാഴ്ച

Indian players reach Trinidad Indian players reach Trinidad
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും അടങ്ങുന്ന സംഘം ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടി. അവസാന മത്സരം നാളെ നടക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.