March 28, 2025

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (661)

തനിക്ക് വണ്ണം കൂടുതലാണെന്ന തോന്നലായിരുന്നു കണ്ണൂർ സ്വദേശിനിയായ 18 കാരിയെ അലട്ടിയിരുന്നത്. ആ തോന്നലിൽ നിന്നാണ് യൂട്യൂബ് വീഡിയോകൾ നോക്കി ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാം എന്ന് ചിന്തയിൽ അവൾ എത്തിയത്. പക്ഷേ അതിന് ആ പെൺകുട്ടി കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നിരവധി ശാരീരിക പ്രവർത്തനങ്ങളിലും നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ജോലിയാണ് ജീവിതമെന്ന് ചിന്തിച്ച് വീടും നാടും സ്വന്തം ജീവിതവും മറന്ന് ജോലി ചെയ്യുന്നവരെ പലപ്പോഴും നാം കണ്ടിട്ടുണ്ട്..എന്നാല്‍ ജെന്‍ സി അങ്ങനെയാണോ..? ദിവസം പത്തും പതിനഞ്ചും മണിക്കൂറും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരോട് സോഷ്യല്‍ മീഡിയ വഴി പോയി പണി നോക്കാന്‍ പറയുന്നവരാണ് ജെന്‍ സി..അതിന് അവര്‍ക്ക് കൃത്യമായ ന്യായീകരണവുമുണ്ട്.
മാർച്ച് 13 ലോക വൃക്ക ദിനം. 'നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കൂ' (Are your kidneys ok? Detect early, protect kidney health) എന്നതാണ് ഈ വർഷത്തെ വൃക്ക ദിനാചരണ സന്ദേശം. ഏറ്റവും കുറഞ്ഞ പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ് വൃക്കകളുടെ തകരാർ, ഒരിക്കൽ തകരാറിലായാൽ തിരികെ സാധാരണ നിലയിലാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവും.
വിവിധ തരത്തിലുള്ള പോഷകങ്ങള്‍ ആവശ്യമായ അളവില്‍ ലഭിക്കുമ്പോഴാണ് ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നത്. പോഷകങ്ങളുടെ അഭാവം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുക. ഈ പോഷകങ്ങളെ രണ്ടായി തരം തിരിക്കാം. ശരീരത്തിന് കൂടുതല്‍ ആവശ്യമുള്ള സ്ഥൂല പോഷകങ്ങളും (Macro Nutrients) കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ള സൂക്ഷ്മ പോഷകങ്ങളും (Micro Nutrients). അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് തുടങ്ങിയവയെല്ലാം സ്ഥൂല പോഷകങ്ങളാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ സൂക്ഷ്മ പോഷകങ്ങളും. അളവില്‍ കുറവ് മതിയെങ്കിലും സൂക്ഷ്മ പോഷകങ്ങളുടെ അഭാവം ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറവല്ല. ഇവയില്‍ പ്രധാനമാണ് വിറ്റാമിനുകള്‍. നമ്മുടെ പ്രതിരോധ- ഊര്‍ജ്ജ സംവിധാനങ്ങളുടെയും കോശങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയുമെല്ലാം അടിത്തറ ഈ സൂക്ഷ്മ പോഷകങ്ങളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. വിറ്റാമിനുകളുടെ പ്രാധാന്യമെന്താണെന്നും അവയുടെ ഉറവിടങ്ങളെക്കുറിച്ചും വിശദമായി നോക്കാം.
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോ​ഗികളിൽ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് തോൾ വേദന എന്നത്.
ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്. ഡയഗ്നോസ്റ്റിക് കമ്പനിയായ റെഡ്ക്ലിഫ് ലാബ്‌സിന്റെ ഒരു സർവേ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ഐടി രംഗത്തെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് 9ന് ഐടി ജീവനക്കാരുടെ ഭീമന്‍ പ്രതിഷേധം. കര്‍ണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയനാണ് (KITU) ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ മാര്‍ച്ച് 9ന് പ്രതിഷേധ ധര്‍ണ്ണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐടി രംഗത്തെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം, ജോലി-ജീവിത സന്തുലിതാവസ്ഥ എല്ലാ തൊഴിലാളികളുടെയും അവകാശമാണ് എന്നീ പ്രധാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിഷേധമെന്ന് ദി ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
പച്ചക്കറികളും പഴവർഗ്ഗങ്ങളും വീട്ടിൽ ഒഴിച്ച് കൂടാനാവാത്ത ഭക്ഷണസാധനങ്ങളാണ്. പച്ചക്കറികൾ അധികവും വേവിച്ചതിന് ശേഷമാണ് നമ്മൾ കഴിക്കാറുള്ളത്. എന്നാൽ വേവിക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പ് ഇവ വൃത്തിയായി കഴുകി അണുവിമുക്തമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. എങ്ങനെയാണ് വൃത്തിയായി പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകേണ്ടതെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഇവ വൃത്തിയാക്കാൻ സാധിക്കും. 1. പാക്കറ്റോടെയാണ് പച്ചക്കറികൾ വാങ്ങുന്നതെങ്കിൽ അതിൽ നിന്നും പുറത്തെടുത്ത് വൃത്തിയായി കഴുകേണ്ടതാണ്. 2. ചെറുചൂടുവെള്ളം ഉപയോഗിച്ച് പഴവർഗ്ഗങ്ങൾ കഴുകിയെടുക്കാവുന്നതാണ്. ഇത് പഴവർഗ്ഗങ്ങളിൽ ഉള്ള അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ 50 പിപിഎം ക്ലോറിൻ ചേർത്ത് അതിൽ പഴവർഗ്ഗങ്ങൾ മുക്കിവെക്കാവുന്നതാണ്. 3. സാധാരണ അടുക്കളയിൽ ഉപയോഗിക്കുന്ന വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ വൃത്തിയാക്കണം. ഇത് പാകം ചെയ്യാനും എളുപ്പത്തിൽ ഉപയോഗിക്കാനും സഹായിക്കും. 4. പച്ചക്കറികളിലോ പഴവർഗ്ഗങ്ങളിലോ അണുവിമുക്തമാക്കാൻ സഹായിക്കുന്ന സ്പ്രേ, ക്ലീനിങ് വൈപ്സ്, സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഇത് പച്ചക്കറികളെയും പഴവർഗ്ഗങ്ങളെയും കേടാക്കുകയും അതിന്റെ ഗുണമേന്മ നഷ്ടപ്പെട്ട് പോകാനും കാരണമാകും. ശുദ്ധമായ വെള്ളം ഉപയോഗിച്ച് മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. 5. എല്ലാതരം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഫ്രീസറിനുള്ളിലോ ഫ്രിഡ്ജിലോ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് സാധനങ്ങൾ കേടായിപ്പോകാനും കാരണമായേക്കാം. സാധാരണ റൂം ടെമ്പറേച്ചറിൽ തന്നെ ഇവ സൂക്ഷിക്കാവുന്നതാണ്.
Page 1 of 48