Login to your account

Username *
Password *
Remember Me

വിദേശം

തെക്കന്‍ തായ്‍വാനില്‍ 13 നിലയുള്ള ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പോള്ളലേറ്റു. 13 നിലയുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
'സ്പുട്നിക് V' എന്ന പേരിൽ റഷ്യ ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സീൻ കണ്ടുപിടിച്ചത്, യുകെയിലെ ആസ്റ്റർ സെനേക്ക(Aster Zeneca) കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്സീന്റെ ബ്ലൂ പ്രിന്റ്, ചാരന്മാർ വഴി അടിച്ചുമാറ്റി എന്ന ആക്ഷേപവുമായി യുകെയിലെ മന്ത്രിമാർ.
മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവൻ പട്ടണമായ റോസിഗ്ലിയോണില്‍, പെയ്യുന്ന ശരാശരി വാർഷിക മഴയുടെ 82.9 ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് പെയ്ത് പോയത്, 34 ഇഞ്ച് മഴ. ഫ്രാൻസ് അതിർത്തിയായ ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ലിഗൂറിയയിലും കനത്ത മഴ പെയ്തു.
ദില്ലി: രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ.
ദുബായ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഒഫ് ഇന്ത്യ എന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയില്‍ വന്‍ വരവേല്‍പ്പ്. വ്യാഴാഴ്ച വൈകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ സംഘമാണ് സ്വീകരിക്കാനെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, ടി. സിദ്ദീഖ്, പ്രവീന്‍ കുമാര്‍, ഹിമാന്‍ഷു വ്യാസ്, ആരതി കൃഷ്ണ, മന്‍സൂര്‍പള്ളൂര്‍, ബഷീര്‍ രണ്ടത്താണി, മധുയാക്ഷി, റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. കേരളത്തില്‍ നിന്നെത്തിയ എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പൊതു പരപാടിക്കായുള്ള യാത്ര.
ലിമ : നുറ്റാണ്ടുകളായി പെറു ജനത തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി നടത്തിപ്പോന്നിരുന്ന കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇത്തരം വിനോദങ്ങളിലൂടെ കടുത്ത മൃഗ പീഡനമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെറു സര്‍ക്കാരിന്റെ നിരോധന നീക്കം. നിരോധനത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രേതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്. സമാനമായ രീതിയിൽ തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന് ശേഷം സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടന്നിരുന്നു.
ഏഥന്‍സ്: ഗ്രീക്കിലെ യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നും വിഷാംശം അടങ്ങിയ കത്തുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്കാണ് നിരന്തരമായി വിഷാംശം അടങ്ങിയ കത്തുകള്‍ എത്തിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കങ്ങളില്‍ 'ഇസ്ലാമിക' ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇംഗ്ലീഷില്‍ എഴുതി അയച്ചിരിക്കുന്ന കത്തുകള്‍ തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് അലര്‍ജിയും ശ്വാസ തടസ്സവുമുണ്ടായി. കത്ത് ഒട്ടിക്കാനുപയോഗിച്ചിരിക്കുന്ന പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. ആഭ്യന്തര സുരക്ഷ കാര്യാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഏഴുപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടാണ് കത്തുകള്‍ ലഭിച്ചത്. ചില കത്തുകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് പിടിച്ചെടുത്തു.
ദോഹ: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു. അമേരിക്കന്‍ മുന്‍ സൈനിക കമാന്റര്‍ ആന്റണി സിന്നിയാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ചത്. ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായ ശ്രമവുമായി അമേരിക്ക എത്തിയത്. എന്നാല്‍ 18 മാസം പിന്നിട്ടിട്ടും സമാധാന പാതയില്‍ എത്താനോ മേഖലയില്‍ ഐക്യം പുനസ്ഥാപിക്കാനോ സാധിച്ചില്ല. വിവാദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കുറ്റപ്പെടുത്തിയാണ് ആന്റണി സിന്നിയുടെ രാജി.... സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. സമവായ നീക്കങ്ങളുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുണ്ട്. കുവൈത്ത് ആണ് സമാധാന ശ്രമങ്ങളുമായി മുന്നില്‍. കൂടെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമുണ്ട്. അമേരിക്കയുടെ മേഖലയിലെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഗള്‍ഫ് പ്രതിസന്ധി. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

ലണ്ടൻ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തി. കേരളം നാണം കെടുത്തുന്ന പ്രസ്താവനയാണ് യുകെ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ശബരിമല വിവാദത്തെത്തുടർന്ന് കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.  ശബരിമലയിലെ സ്ത്രീ പ്രവേശനവുമാി ബന്ധപ്പെട്ട് കേരളത്തിലെ ചില സിറ്റികളിലും ടൗണുകളിലും കലാപം നടക്കുകയാണ്. പോലീസും അക്രമികളും തമ്മിലുള്ള സംഘർഷത്തിൽ പൊതു സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കേരളത്തിലേക്ക് പോകുകയാണെങ്കിൽ മിഡിയ റിപ്പോർട്ടുകൾ സസൂഷ്മം ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് യുകെ ഫോറിൽ ആന്റ് കോമൺ വെൽത്ത് ഓഫീസിൽ നിന്നുള്ള പ്രസ്താവന.മതപരമായ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, ബീച്ചുകൾ തുടങ്ങിയ ബ്രിട്ടീഷ് പൗരൻമാർ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭീഷണി ഉയർത്തിയേക്കാം. നിങ്ങൾ ഈ സമയത്ത് ജാഗ്രത പാലിക്കണം, പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുക്കുകയും വേണമെന്നും ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ മുന്നറിയിപ്പ് നൽകുന്നു.


Page 1 of 2

Latest Tweets

RT @syedbalkhi: Here's a simple yet highly effective leadership tip: Talk to your team, learn about them, mentor them, do something though…
🔥 Introducing New Niche at Exhibz 🔥 #Exhibz Our Event Conference #WordPress theme based on #wpeventin plugin come… https://t.co/Eq6Vm8QZvC
We always try to keep ourselves upgraded in terms of modern technology and push our team members to acquire new ski… https://t.co/lOhmnhLPaq
Follow Themewinter on Twitter