September 23, 2023

Login to your account

Username *
Password *
Remember Me
ലോകം പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റു. ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്.
കാലിഫോർണിയ: ഓർഡറുകൾ വേഗത്തിൽ ഉപയോക്താക്കളിൽ എത്തിക്കാനായാണ് ആമസോൺ ഡ്രോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. യുഎസ് സംസ്ഥാനങ്ങളായ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ആമസോൺ ഡ്രോണുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യുന്നത്.
ന്യൂയോ‍ർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരണം അറുപത്തിയഞ്ച് കടന്നു.അതിശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുകയാണ്.
ഷാർജ::തിങ്കളാഴ്ച രാവിലെ മുതൽ യുഎഇ യിൽ ആരംഭിച്ച മഴയിൽ ജനജീവിതം സ്തംഭിച്ചു. മഴ കാരണം മൂടൽമഞ്ഞ് അനുഭവപ്പെടുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.ഷാർജയിലെ റോഡുകളിൽ ചെറിയ അരുവികൾ രൂപപ്പെടാൻ തുടങ്ങിയിരിക്കുന്നു. യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഇന്ന് രാവിലെ മഴയ്ക്ക് യെല്ലോ , ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു.
ന്യൂയോ‍ർക്ക്: അതിശൈത്യത്തിൽ അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ചു. ഹിമാപതത്തിൽ അമേരിക്കയിൽ 26 പേർ മരണപ്പെട്ടുവെന്നാണ് വിവരം.
നെതര്‍ലന്‍ഡ്: ഓയില്‍ പൈപ്പ് ലൈനുകളിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് സംഭവിച്ച മലിനീകരണത്തിന് നാല് നൈജീരിയന്‍ കര്‍ഷകര്‍ക്കും അവരുടെ കര്‍ഷക സമൂഹത്തിനും 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് എണ്ണക്കമ്പനിയായ ഷെല്‍. ഫ്രണ്ട്സ് ഓഫ് എര്ത്ത് എന്ന ഗ്രൂപ്പുമായുള്ള സന്ധി സംഭാഷണത്തിനൊടുവിലാണ് തീരുമാനം. നൈജീരിയയില്‍ വലിയ രീതിയിലുള്ള മലിനീകരണമാണ് ഷെല്‍ സൃഷ്ടിക്കുന്നത്. 2004 മുതല്‍ 2007 വരെയുള്ള എണ്ണ ചോര്‍ച്ചയ്ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. അടുത്തിടെയാണ് നൈജീരിയയിലുണ്ടായ നഷ്ടത്തിന് ഷെല്‍ എണ്ണക്കമ്പനി കാരണമായതായി ഡച്ച് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എണ്ണച്ചോര്ച്ച സംഭവിച്ചത് അട്ടിമറി മൂലമെന്നായിരുന്നു ഷെല്‍ കോടതിയില്‍ വാദിച്ചത്. ഈ വർഷം ആദ്യം വരെ ഷെല്ലിന്റെ ആസ്ഥാനം നെതർലൻഡ്‌സിലായിരുന്നു. സംഭവിച്ച മലിനീകരണത്തിന് ഇത്തരത്തില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയ്ക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കണക്കാക്കുന്നത് ഇത് ആദ്യമായാണെന്നായിരുന്നു ഷെല്ലിനെതിരെ കോടതിയിലെത്തിയവര്‍ നേരത്തെ പ്രതികരിച്ചത്. നഷ്ടപരിഹാരം ലഭിക്കുന്ന തുക കൊണ്ട് തങ്ങളുടെ കര്‍ഷക സമൂഹത്തെ വീണ്ടും പടുത്തുയര്‍ത്താമെന്നാണ് ഫ്രണ്ട്സ് ഓഫ് എര്‍ത്തിനൊപ്പം ചേര്‍ന്ന് ഷെല്ലിനെതിരെ നിയമ പോരാട്ടം നടത്തിയ കര്‍ഷക സമൂഹത്തിലെ ഒരാളായ എറിക് ദൂഹ് പ്രതികരിക്കുന്നത്. നൈജീരിയയിലെ ഒരുമ, ഗോയി, അദ ഉഡോ എന്നീ സമൂഹങ്ങള്‍ക്കാണ് ഈ നഷ്ടപരിഹാരത്തുക ലഭ്യമാകുക. മൂന്ന് സമുദായങ്ങളെ വീണ്ടും പടുത്തുയര്‍ത്താന്‍ പരിഗണിക്കുമ്പോള്‍ ഈ തുക വലിയൊരു സംഖ്യ അല്ലെങ്കില്‍ കൂടിയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്നതും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുനര്‍ ചിന്ത നടത്തുന്നതിനും അവസരമായാണ് തീരുമാനത്തെ അന്തര്‍ദേശീയ തലത്തില്‍ വിലയിരുത്തുന്നത്. തങ്ങളുടെ മണ്ണും, ജലവും നിത്യവൃത്തിക്കുളള വഴികളും എണ്ണ ചോര്‍ച്ച മൂലം മലിനീകരിക്കപ്പെട്ടുവെന്നായിരുന്നു കേസ് ആരംഭിച്ച കര്‍ഷകര്‍ കോടതിയില്‍ വിശദമാക്കിയത്.
ബെയ്ജിം​ഗ്: ചൈനയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വർഷത്തോളമായി ചൈനയിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, ക്വാറന്റൈൻ, പരിശോധന എന്നിവയിൽ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.
കൊച്ചി: ഒവൈസി ജപ്പാന്റെ സബ്‌സിഡിയറിയായ ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യ തങ്ങളുടെ സാിധ്യ വിപുലമാക്കിക്കൊണ്ട് ഇന്ത്യയില്‍ ആഗോള നിലവാരത്തിലുള്ള യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 900 കോടി രൂപ നിക്ഷേപിക്കും.
ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കി. പുതിയ നോട്ടുകളുടെ മുൻവശത്ത് സെക്യൂരിറ്റി വിൻഡോയിലാണ് രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുക. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തില്‍ വരാൻ തുടങ്ങും.
മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനർസ്ഥാപിച്ച് ട്വിറ്റർ. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിറകെയാണ് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ലൊക്കേഷൻ ഡാറ്റ ലൈവായി ഷെയർ ചെയ്തതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റർ മാനേജ്‌മെൻ്റെ പറയുന്നത്.