July 18, 2025

Login to your account

Username *
Password *
Remember Me
ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന.
മുംബൈ: വിയറ്റ്‌നാം വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്‌കോഡ ഓട്ടോ പ്രാദേശിക വാഹന നിര്‍മ്മാതാവുമായി കരാറിലെത്തി.
ലോകത്തെ തന്നെ ഏഴാമത്തെ ശസ്ത്രക്രിയ അന്താരാഷ്ട്ര ജേർണലുകളിൽ ഉടൻ റിപ്പോർട്ട് ചെയ്യും തിരുവനന്തപുരം: ട്യൂമർ നീക്കം ചെയ്യുന്നതിനായുള്ള ലോകത്തെ ഏഴാമത്തേതും അത്യപൂർവവുമായ ഉദര ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു.
അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ 2,23,000-ലധികം ആളുകൾ ബാധിക്കപ്പെട്ടതായി റിപ്പോർട്ട്. പക്തികയിലും ഖോസ്റ്റിലും ജൂണിൽ ഉണ്ടായ ഭൂകമ്പം, 85,000-ലധികം ആളുകളെ ബാധിച്ചപ്പോൾ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 78,800-ലധികം ആളുകൾ ബാധിക്കപ്പെട്ടു.
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.
ബംഗ്ലാദേശ്‌ നാവികസേനയുടെ എട്ടംഗ കടൽ പരിശീലന പ്രതിനിധിസംഘം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലെ (എസ്‌എൻസി) കടൽ പരിശീലന ആസ്ഥാനം സന്ദർശിച്ചു.
സൗദി അറേബ്യയിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോകുന്നവരുമായ യാത്രക്കാര്‍ 60,000 റിയാല്‍ പണമോ അതിലധികമോ കൈവശം വെച്ചാല്‍ അവ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി. ഇവ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണം.
തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.
മധ്യ റഷ്യയില്‍ ഇഷെവ്‌സ്‌കിലെ സ്‌കൂളില്‍ വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിച്ചു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും സ്‌കൂളില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന്‌ ഇന്ത്യക്ക്‌ അർഹതയുണ്ടെന്ന്‌ റഷ്യ. ഇന്ത്യയും ബ്രസീലും സ്ഥിരാംഗത്വത്തിന്‌ യോഗ്യരാണെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് യുഎൻ പൊതുസഭ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറിന്റെ പ്രസംഗത്തിന്‌ തൊട്ടുമുമ്പാണ്‌ റഷ്യൻ വിദേശമന്ത്രി ഇന്ത്യയെ പിന്തുണച്ച്‌ സംസാരിച്ചത്‌.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad