റഷ്യ-യുക്രൈന് യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. ട്വിറ്ററിലൂടെയായിരുന്നു മസ്കിന്റെ വെല്ലുവിളി. ഒറ്റക്കുള്ള പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നു. പോരാട്ടത്തിലെ വിജയി യുക്രൈന്റെ വിധി തീരുമാനിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു. വ്ളാദിമിര്‍ പുടിന്, യുക്രൈന് എന്നീ പേരുകള്‍ റഷ്യന്‍ ഭാഷയിലാണ് മസ്ക് എഴുതിയത് എന്നും ശ്രദ്ധേയം.
റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈന് ജനതക്ക് പൂര്‍ണ പിന്തുണയും സഹായവുമാണ് മസ്ക് നല്‍കുന്നത്. യുക്രൈനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്ക് രംഗത്ത് എത്തി. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്താണ് മസ്ക് സഹായിച്ചത്. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികളും എത്തിച്ചു. ഉക്രൈയിന് ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. ലോകത്തെങ്ങും മസ്കിന് വലിയ അഭിനന്ദമാണ് ട്വിറ്ററില്‍ കിട്ടിയത്.