April 19, 2024

Login to your account

Username *
Password *
Remember Me
2008 ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും തടയാൻ കടുത്ത നടപടിയുമായി ന്യൂസിലൻഡ്. ചെറുപ്രായത്തിലുള്ളവര്‍ പുകവലി ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പരാമര്‍ശത്തോടെയാണ് ആരോഗ്യമന്ത്രി ഡോക്ടര്‍ ആയിഷ വെരാല്‍
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് രാജ്യാന്തര ഏജൻസിയായ UNICEF. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു UNICEF പ്രതിനിധികൾ. UNICEF സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് UNICEF പ്രതിനിധികൾ വ്യക്തമാക്കി. UNICEF - മായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു . കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നു. പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലക്കുള്ള സഹായം നൽകൽ തുടങ്ങി വിവിധ മേഖലകളിൽ UNICEF -മായി സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു . നിലവിൽ UNICEF പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിച്ചേർന്നു പ്രവർത്തിക്കുന്ന കരിയർ പോർട്ടൽ, SCERT യുമായി ചെർന്നു തയ്യാറാക്കിയ ഉല്ലാസപ്പറവകൾ എന്നീ പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും ധാരണയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കോവിഡ് 19 വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം പ്രതിരോധിക്കുന്നതിനായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
നേപ്പാളിൽ വിമാനത്തിന്‍റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് , വിമാന യാത്രക്കാർ പുറത്തിറങ്ങി വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് തള്ളി നീക്കി.
അമേരിക്കയില്‍ ഡ്രംപ് ഭരണത്തോടെ ശക്തമായ വംശീയ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപ്രകടനവുമായി രംഗത്ത്.വെള്ള ഗെയ്‌റ്ററുകൾ, സൺഗ്ലാസ്, നീല ജാക്കറ്റുകൾ, കാക്കി പാന്‍റ്സ്, ബ്രൗൺ ബൂട്ട്‌സ്, തൊപ്പികൾ എന്നിവ ധരിച്ച 100 അധികം ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ദില്ലി: മ്യാന്മറിൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട നേതാവ് ആങ് സാന്‍ സ്യൂചിയെ നാല് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ചെന്നതും ജനത്തിനിടയിൽ വിഭാഗീയത സൃഷ്ടിച്ചതിനുമാണ് കേസ്. ഇവർക്കെതിരെ 11 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക്: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരന്മാർക്ക് കോവിഡ് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി ഡോക്ടർ ആൽബർട്ട് ബോർല. പ്രതിരോധ ശേഷി കൂടുതൽ സമൂഹത്തിൽ ഉണ്ടാകണമെങ്കിൽ എല്ലാ വർഷവും ജനങ്ങൾക്ക് വാക്സീൻ നൽകേണ്ടി വരും. ഒമിക്രോൺ വകഭേദത്തെക്കൂടി പ്രതിരോധിക്കുന്ന വാക്സീൻ വികസിപ്പിക്കാൻ ഫൈസർ ശ്രമം തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് വൈറസിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാ വർഷവും വാക്സീൻ വേണ്ടി വരുമെന്ന് ഫൗച്ചി സിഎൻഎൻ ചാനിലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൊച്ചി: സംരംഭകത്വ മികവിന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദബി ചാപ്റ്ററിന്റെ ആദരിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ്സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി .