ദുബായ്: ജൂൺ 23 മുതൽ 10 പ്രധാന കേന്ദ്രങ്ങളിലേക്ക് ഫ്ലൈ ദുബായ് സർവീസ് നടത്തും. ഇതിൽ വേനൽ കാല സുഖവാസ കേന്ദ്രങ്ങളായ ബോഡ്റം, മൈക്കോണോസ്, സാന്റോ റിനി, ടിവാട്ട് എന്നിവിടങ്ങളിലേക്ക് ഒരിടവേളക്ക് ശേഷമാണ് സർവീസ് നടത്തുന്നത്. ഇസ്മിർ, പിസ എന്നിവിടങ്ങളിലേക്ക് ആദുമായി സർവീസ് തുടങ്ങുകയാണ്.
2022 ന്റെ തുടക്കത്തിൽ ഫ്ലൈ ദുബായ് 6 സർവീസകൾ ആരംഭിക്കുകയുണ്ടായി. സൗദി അറേബ്യയിലെ അലൂലയിലേക്ക് പുതുതായി സർവീസ് തുടങ്ങിയതും ഇതിൽ പെടും.10 സർവീസുകൾ കൂടി തുടങ്ങുന്നതോടെ മൊത്തം സർവീസുകളുടെ എണ്ണം100 കടക്കും.
കഴിഞ്ഞ വർഷങ്ങളിൽ മദ്ധ്യ-പൂർവ യൂറോപ്പിലേക്കുള്ള സർവീസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായതായി ഫ്ലൈ ദുബായ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു. സീസനൽ റൂട്ടുകളിൽ സർവീസ് നടത്തുന്നതിലെ പ്രയോജനം കമ്പനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.ശക്തമായ ബിസിനസ് മോഡലും സർവീസുകളുടെ എണ്ണം വർധിക്കുന്നതും യാത്രക്കാർക്ക് കൂടുതൽ സാധ്യതകൾ നൽകുന്നുണ്ട് .
യൂറോപ്പിലേക്കുള്ള സർവീസുകൾക്ക് വൻ ഡിമാൻഡാണെന്ന് സീനിയർ വൈസ് പ്രസിഡൻഡ് കൊമേർഷ്യൽ ഓപ്പറേഷൻസ് ആൻഡ് ഇ-കൊമേഴ്സ് ജയ്ഹുൻ എഫണ്ടി പറഞ്ഞു;ഇതേതുടർന്ന് ബുഡാപെസ്റ്റ്,കാറ്റാനിയ, സൈസ്ബർഗ് എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.
2018 -ൽ ആരംഭിച്ച ഓൺലൈൻ പോർട്ടലായ ഫ്ളൈദുബായ് ഹോളിഡേയ്സ് ഹോളിഡേ പാക്കേജുകൾ ലഭ്യമാക്കുന്നതിൽ മികച്ച സേവനമാണ് നൽകുന്നത് .ഫ്ളൈറ്റ് ടിക്കറ്റുകൾമാത്രമല്ല ഹോട്ടലുകളും ഇത് വഴി ബുക്ക് ചെയ്യാവുന്നതാണ്.