April 09, 2026

Login to your account

Username *
Password *
Remember Me

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

The final voter list has been published in the district. The final voter list has been published in the district.
ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 25.26(25,26,325) ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കലക്ടറുടെ ചേംബറിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ കളക്ടർ അനുകുമാരിയാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
എസ്ഐആർ പ്രാരംഭ പട്ടികയിൽ 24.4(24,40,242) ലക്ഷം പേരാണുണ്ടായിരുന്നതെന്നും അതിന് ശേഷം 86083 പുതിയ വോട്ടർമാരെ ചേർത്തതായും കളക്ടർ പറഞ്ഞു. വോട്ടർ പട്ടിക സംബന്ധിച്ച് 5.32 ലക്ഷം ഹിയറിംഗ് നടത്തിയതായും കളക്ടർ വ്യക്തമാക്കി. 2002ലെ പട്ടിക പ്രകാരം ജില്ലയിൽ 28.4(2,84,7907) ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 92279 പേർ മരണപ്പെട്ടു. താമസം മാറിപ്പോയതും കണ്ടെത്താനാകാത്തതുമായ 2,51,464 പേരെയും 17681 ഇരട്ടവോട്ടുകളും ഒഴിവാക്കി.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് നാമനിർദ്ദേശം സമർപ്പിക്കുന്നതിൻ്റെ പത്ത് ദിവസം മുന്നേ വരെ പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ്.ഓ.വി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ഇലക്ഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 40 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...