April 13, 2026

Login to your account

Username *
Password *
Remember Me

കരിക്കകം പൊങ്കാല:വേഗത്തിൽ ശുചീകരണം പൂർത്തിയാക്കി നഗരസഭ

Karikakkam Pongala: Municipality completes cleaning quickly Karikakkam Pongala: Municipality completes cleaning quickly
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം സമാപിച്ചതിന് തൊട്ടുപിന്നാലെ നഗരത്തെ മാലിന്യമുക്തമാക്കി തിരുവനന്തപുരം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങിത്തുടങ്ങിയ ഉടൻ തന്നെ നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരും 'ഗ്രീൻ ആർമി' വോളന്റിയർമാരും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്ഷേത്ര പരിസരത്തും സമീപത്തെ റോഡുകളിലും പൊങ്കാലയ്ക്കായി ഇട്ടിരുന്ന ഇഷ്ടികകളും കരിയും ചാരവും മറ്റ് മാലിന്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളെയാണ് ഇതിനായി നഗരസഭ നിയോഗിച്ചിരുന്നത്. ടിപ്പർ ലോറികളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ച് റോഡുകൾ കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ നഗരസഭയുടെ ഭവന പദ്ധതികൾക്കായി (ലൈഫ് മിഷൻ) ശേഖരിക്കാനുള്ള പ്രത്യേക സംവിധാനവും ഇത്തവണ ഒരുക്കിയിരുന്നു. ശുചിത്വ പ്രോട്ടോക്കോൾ കർശനമായി പാലിച്ചതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വളരെ കുറവായിരുന്നു എന്നത് ശ്രദ്ധേയമായി. മേയറുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. പൊങ്കാല കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരം പഴയപടിയാക്കാൻ സാധിച്ചത് നഗരസഭയുടെ കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണെന്ന് അധികൃതർ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 67 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...