November 08, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

തിരു : ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്ന ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാൻ ആണ് ആദ്യ നറുക്കെടുപ്പ് നിർവഹിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന ടിക്കറ്റിന് ലഭിച്ചു. ഏജൻ്റ്: ജിനീഷ് എഎം, ഏജൻസി നമ്പ‍ര്‍: W402. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വികെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത മൂന്നുനാല് ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
കൊച്ചി: 63മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീൽ നല്‍കേണ്ട ഫീസ് ഇരട്ടിയാക്കി. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീൽ നൽകേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയർത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി മാറ്റിയിട്ടുണ്ട്.
മാന്നാർ: നാട്ടിൽ കൊച്ചു കുട്ടികൾക്കടക്കം കളിക്കാനും ഉല്ലസിക്കാനും പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി നവകേരള സദസിൽ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നൽകി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. മാന്നാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സായി സേവാ ട്രസ്റ്റ് പണികഴിപ്പിച്ച് പഞ്ചായത്തിന് കൈമാറിയിട്ടുള്ള 178 -ാം നമ്പർ അങ്കണവാടിക്ക് സമീപം കുട്ടികൾക്കുള്ള ചെറിയ കളിസ്ഥലത്തിനു ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ് അയച്ച കത്ത് കഴിഞ്ഞ ദിവസം അന്‍വിതയെ തേടിയെത്തി.
ജില്ലയിൽ നാളെയും (ഒക്ടോബർ എട്ട്), വെള്ളിയാഴ്ചയും (ഒക്ടോബർ പതിനൊന്ന്), 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും (ഒക്ടോബർ ഏഴ്), ബുധൻ (ഒക്ടോബർ 9), വ്യാഴം (ഒക്ടോബർ 10) ദിവസങ്ങളിലും, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും ഇന്നും, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.
തിരു: വാർത്താ അവതരണത്തിലെ ജനകീയ ശബ്ദമായിരുന്ന എം.രാമചന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, മുൻ എം.പിമാരായ പന്ന്യൻ രവീന്ദ്രൻ, എൻ.പീതാംബരക്കുറുപ്പ് , ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, മുതിർന്ന മാധ്യമ പ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ.പ്രഭാകരൻ ആകാശവാണിയിലെ സഹപ്രവർത്തകരായിരുന്ന ഉണ്ണിത്താൻ, ഉണ്ണികൃഷ്ണൻ പറക്കോട് , പ്രസ് ക്ലബ് ട്രഷറർ വി. വിനീഷ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി ജലവിതരണം തടസപ്പെടും. രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ് മുതൽ വെള്ളയമ്പലം, കവടിയാർ, നന്ദൻകോട് അടക്കം മേഖലയില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം 2024 ഒക്ടോബര്‍ 04-ാം തീയതി ആരംഭിക്കുകയാണ്. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബര്‍ 04-ാം തീയതി വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയുന്നതാണ്. സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ ഗവണ്മെന്റ് കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 18-ാം തീയതി നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ സമ്മേളന കാലയളവില്‍ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകള്‍ താഴെ പറയുന്നവയാണ്. 1. The Kerala Veterinary and Animal Sciences University (Amendment) Bill, 2023 (Bill No. 179) 2. 2023-ലെ കേരള കന്നുകാലി പ്രജനന ബില്‍ (ബില്‍ നം. 180) 3. The Kerala Public Service Commission (Additional Functions as respects certain Corporations and Companies) Amendment Bill, 2024 (Bill No. 190) 4. The Kerala General Sales Tax (Amendment) Bill, 2024 (Bill No. 191) 5. 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍ (ബില്‍ നം. 213) 6. The Payment of Salaries and Allowances (Amendment) Bill, 2022 (Bill No. 107) കൂടാതെ, 2017 – ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പരിഗണിച്ച് പാസ്സാക്കേണ്ടതുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബര്‍ നാലാം തീയതി ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കുന്നതാണെന്ന് ഇന്നിവിടെ പത്ര സമ്മേളനത്തിൽ സ്പീക്കർ എ .എൻ .ഷംസീർ വെളിപ്പെടുത്തി.
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോർത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സർക്കാർറിന്റെ ശുപാർശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരം നോർത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കും തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും. AD നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒമ്പത് കിലോമീറ്ററിന്റെ ദൂരമാണുള്ളത്. എങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെന്‍ട്രലിനേയാണ്. തിരിവനന്തപുരം എന്ന പേര് മാറ്റി റീ ബ്രാന്‍ഡ് ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ എട്ടാം ദിനത്തിലേക്ക്. ദുരന്തത്തില്‍ പകുതിയോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള തിരച്ചിലും ഇന്ന് തുടരും. രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. ഇതുവരെ 400 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്. ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. ആള്‍ക്കാര്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. അതേസമയം ഇന്നത്തെ തിരച്ചിലിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും എന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇവിടെ നേരത്തെ പരിശോധന നടത്താനായിരുന്നില്ല. വ്യോമസേന ഹെലികോപ്ടറിന്റെ സഹായത്തില്‍ ദൗത്യസംഘത്തെ ഇവിടെ എത്തിക്കും. സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും തിരച്ചില്‍. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാല് എസ് ഒ ജിയും ആറ് ആര്‍മി സൈനികര്‍ എന്നിവര്‍ അടങ്ങുന്ന 12 അംഗ സംഘമാണ് തിരച്ചില്‍ നടത്തുക.
Page 1 of 143