Login to your account

Username *
Password *
Remember Me
കേരളം

കേരളം (1435)

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വിവിധ ജില്ലകളില്‍ നിന്നും വ്യാജ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ മാത്രം ഓതുക്കാതെ, സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേന്ദ്ര ഗവണ്മെന്റിന്റെ ഭവന-നഗര കാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരം ( എന്ന വിഭാഗത്തിൽ സിറ്റി സർക്കുലർ സർവീസിന് പ്രശംസനീയമായ നഗരഗതാഗത പുരസ്കാരവും , ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവും ലഭിച്ചു.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷം കുടിശ്ശികയില്ലാതെ പാചകത്തൊഴിലാളികൾക്കുള്ള വേതനവും പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് നൽകാനുള്ള വിഹിതവും മുടക്കമില്ലാതെ വിതരണം ചെയ്യാനാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.
കേരളത്തില്‍ ഇന്ന് (നവംബര്‍ 1) മുതല്‍ നവംബര്‍ അഞ്ചുവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന്
രണ്ട് മാസം മുൻപ് മന്ത്രിസഭ തീരുമാനമെടുത്ത വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അകാരണമായി വച്ച് താമസിപ്പിപ്പ് ജീവനക്കാർക്കും സ്ഥാപനത്തിനും ഹാനികരമായ നിർദ്ദേശങ്ങൾ കുത്തിനിറച്ച് ഉത്തരവിറക്കിയ നടപടിക്ക് എതിരെ പ്രതിക്ഷേധിക്കുന്നു.
Page 7 of 103

Latest Tweets

Tech these days knows no bounds & so doesn't Eventin 📈. It's not only for #event_managers but also for #teachers ,… https://t.co/rie3l16QDe
Give your #students / #event_attendees a nice #certificate and motivate them to do what they do best because a litt… https://t.co/1Ot1T5n7g6
#Zoom has been very useful during the pandemic for connecting with our loved ones 💖. But you can use it in many oth… https://t.co/qbk3eqEmyk
Follow Themewinter on Twitter