April 29, 2025

Login to your account

Username *
Password *
Remember Me

സഹകരണ Expo 2025 ബഹുമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ജനങ്ങൾ ഗ്രാമീണനഗരവ്യത്യാസമില്ലാതെ സഹകരണ മേഖലയുടെ ഗുണഭോക്താക്കളാണെന്നും കാർഷിക മേഖലയിൽ മാത്രമല്ല വിപണിയുടെ എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവക്കുന്നുണ്ടെന്നും ബഹു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ Expo 2025 തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഹകരണ സംഘങ്ങൾ അവർക്ക് വൈദഗ്ദ്യമുള്ള ഉത്പാദന രംഗത്ത് പ്രവർത്തനം ഊർജ്ജിതമാക്കാൻ പരിശ്രമിക്കണം. അതു വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നവകേരള സൃഷ്ടിയിൽ വലിയ പങ്ക് വഹിക്കാനും കഴിയും . ജനങ്ങളുടെ വിശ്വാസ്യതയുടെ പ്രതിഫലനമാണ് സഹകരണ മേഖലയിലെ 2.50 ലക്ഷം കോടി രൂപ നിക്ഷേപം എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. സഹകരണ വകുപ്പ് ആദ്യമായി പ്രസിദ്ധീകരിച്ച സഹകരണ മാനുവൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ വാസവൻ അധ്യക്ഷനായിരുന്നു. എ.എ റഹീം MP , വി.കെ പ്രശാന്ത് MLA, വി.ജോയ് MLA, കോലിയക്കോട് കൃഷ്ണൻ നായർ, ഗോപി കോട്ടമുറിക്കൽ, എസ്.യു രാജീവ്, ഡോ. വീണ എൻ മാധവൻ IAS, ഡോ. ഡി.സജിത്ത് ബാബു IAS, ഷെറിൻ എം.എസ് IA&ASഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad