മിത്രനികേതൻ സ്ഥാപക ഡയറക്ടർ വിശ്വനാഥനെ അനുസ്മരിച്ച് പ്രൊഫസർ ഡോ. ബി. വിവേകാനന്ദൻ രചിച്ച "MITRANIKETAN VISWANATHAN-A WORLD STATESMAN AND COMMUNITY BUILDER" എന്ന പുസ്തകം പ്രകാശനം ചെയ്തു. IMG ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ. ജയകുമാർ ആണ് പുസ്തകം പ്രകാശനം ചെയ്തത്.
ഗാന്ധിജി, ടാഗോർ, ശ്രീനാരായണഗുരു എന്നിവരിൽ നിന്ന് ഉൾക്കൊണ്ട ആശയങ്ങൾ വിശ്വനാഥൻ നാടിൻ്റെ വികസനത്തിനായി എങ്ങനെ പ്രാവർത്തികമാക്കി എന്ന് ജയകുമാർ അനുസ്മരിച്ചു. മിത്രനികേതൻ വിശ്വനാഥൻ്റെ അഭാവം സാമൂഹിക ജീവിതത്തിൽ ഒരു വലിയ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീമതി. സേതു വിശ്വനാഥൻ ആദ്യ പ്രതി സ്വീകരിച്ചു. ഡോ. വി. രഘു അധ്യക്ഷനായ ചടങ്ങിൽ ഡോ. ബി. വിവേകാനന്ദൻ, പെരുന്താന്നി വാർഡ് കൗൺസിലർ ശ്രീ. പി. പത്മകുമാർ, ഡോ. ടി.എസ്. നായർ, ഡോ. രഘുരാമദാസ് എന്നിവർ പ്രസംഗിച്ചു.