പ്രകൃതിയുടെ ഊർജ്ജസ്വലമായ വർണ്ണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും പെയിന്റ് ആൻഡ് ബ്രഷ് എന്ന കലാകാരന്മാരുടെ കൂട്ടായ്മയുടെ ഏറ്റവും പുതിയ പ്രദർശനത്തിൽ ശക്തമായ ഒരു ശബ്ദമായി മാറിയിരിക്കുന്നു. തിരുവനന്തപുരം മ്യൂസിയം ആർട് ഗാലറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഈ പ്രദർശനം കേരളയൂണിവേഴ്‌സിറ്റി അക്വാട്ടിക് ബിയോളജി ഡിപ്പാർട്മെൻ്റിലെ വിശ്വപ്രസിദ്ധ സന്മത്രജ്ഞൻ ആയ ഡോക്ടർ ബിജുകുമാർ ഉത്ഘാടനം ചെയ്തു. ഈ പ്രതിഭാധനരായ കൂട്ടായ്മയുടെ അതുല്യമായ കാഴ്ചപ്പാടുകളിലൂടെയും വിദഗ്ധമായ സാങ്കേതിക വിദ്യകളിലൂടെയും വരച്ചുകാട്ടിയ ഭൂപ്രകൃതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ എന്നിവയുടെ മനോഹരമായ ഒരു യാത്രയാണ് ഈ പ്രദർശനം സമ്മാനിക്കുന്നത്.
"പെയിന്റ് ആൻഡ് ബ്രഷ്" മ്യൂസിയം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പെയിന്റിംഗ് പ്രദർശനം വൈവിധ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമാണ് -- പ്രകൃതിയെയും വ്യക്തികളെയും പല മൂഡുകളിൽ പ്രതിഫലിപ്പിക്കുന്നതും, ചിത്രകലാകാരന്മാരുടെ ഭാവനയുടെയും സമർപ്പണത്തിന്റെയും അടയാളപ്പെടുത്തലുമാണ് എന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത കേരളസർവകലാശാല സയൻസ് ഫാക്കൽറ്റി ഡീൻ പ്രൊഫ. എ ബിജു കുമാർ അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള ഒരു ആകർഷകമായ ശേഖരം ഒരുമിച്ച് കൊണ്ടുവരുന്നതിൽ "പെയിന്റ് ആൻഡ് ബ്രഷ്" ടീമിന്റെ കാഴ്ചപ്പാട്, പരിശ്രമം, സഹകരണം എന്നിവയ്ക്ക് ഞാൻ ഈ കലാകാരന്മാരുടെ കൂട്ടായ്മയെ അഭിനന്ദിക്കുന്നു എന്നും ഇതുപോലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് കലാപരമായ വൈദഗ്ധ്യത്തേക്കാൾ കൂടുതൽ ആവശ്യമാണ്; അതിന് അഭിനിവേശം, ലക്ഷ്യം, കലയുടെ മൂല്യത്തിലുള്ള പൊതുവായ വിശ്വാസം എന്നിവ ആവശ്യമാണ് എന്നും ഡോക്ടർ ബിജു കൂട്ടിച്ചേർത്തു.
വൈവിധ്യമാർന്ന ശൈലികൾക്കും കലാപരമായ ആവിഷ്കാരത്തോടുള്ള അഭിനിവേശത്തിനും പേരുകേട്ട ടി എൽ ജോൺ എന്ന പ്രശസ്തനായ ആര്റ്റിസ്റ്റിന്റെ നേതൃത്വത്തിലുള്ള പെയിന്റ് ആൻഡ് ബ്രഷ് കൂട്ടായ്മ, പ്രകൃതിയോടുള്ള തങ്ങളുടെ ഐക്യത്തെയും വിവിധ ഭാവങ്ങളെയും ഒന്നിപ്പിച്ച് അവതരിപ്പിക്കുന്നു. ഹിമാലയൻ മലനിരകളുടെ വിസ്തൃതമായ ദൃശ്യങ്ങൾ മുതൽ ഇളം കാറ്റിൽ ആടുന്ന അതിലോലമായ കാട്ടുപൂക്കളുടെ അടുത്തോട്ടുള്ള ചിത്രങ്ങൾ വരെ, ഈ പ്രദർശനം കലാകാരന്മാരും അവരുടെ പ്രചോദനവുമായുള്ള ആഴമായ ബന്ധം എടുത്തുകാണിക്കുന്നു. Dr. PPഅജയകുമാർ, ബിജു കാരക്കോണം, വർഗീസ് ജോർജ്, ജോൺ ബെന്നറ്റ്, സ്റ്റുവേട്ട C, നിഖിൽ AS, ജ്യോതി രാംകുമാർ, ലളിത കൃഷ്ണൻകുട്ടി, ഹരിഹര സുബ്രമണ്യൻ എന്നീ ജോൺ സാറിന്റെ ശിഷ്യനായ ആർട്ടിസ്റ്റുകളും പ്രദര്ശനത്തിൽ പങ്കെടുക്കുന്നു.
പെയിൻ്റ് ആൻഡ് ബ്രഷ് എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ ഇത്തവണത്തെ ചിത്രങ്ങളുടെ ഇതിവൃത്തം പ്രകൃതിയും സൗന്ദര്യവും എന്നതാണ്. മനുഷ്യ മനസ്സുകളെ തരലിതമാക്കുന്ന പ്രകൃതിയുടെ സൗന്ദര്യത്തെ വിവിധ കോണ്കളിലൂടെയും വിവിധ സമായ ചക്രങ്ങളിലൂടെയും നോക്കിക്കണ്ട് പകർത്തുവാൻ നടത്തിയ ശ്രമങ്ങളുടെ ആകെത്തുകയാണ് ഈ ചിത്രപ്രദർശനം എന്ന് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ടി എൽ ജോൺ അഭിപ്രായപ്പെട്ടു. ഇതിനു അവലംഭിച്ചിരിക്കുന്ന രചനാ രീതികൾ തുലോം വേത്യസ്ഥങ്ങൾ ആണെന്നും. ആധുനികതയുടെ തള്ളികയറ്റത്തിൽ മങ്ങിപ്പോയ കഴിഞ്ഞകാലത്തെ രചനാ രീതികളുടെ ഒരു ആവിഷകാരംകൂടിയാണ് ഈ ചിത്ര പ്രദർശനം എന്ന് TL ജോൺ അഭിപ്രായപ്പെട്ടു.
പ്രകൃതിയാണ് എല്ലാ സുന്നര കലകളുടെയും മാതാവ് എന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും ഈ കൂട്ടായ്മയിലെ ഒരു ആർട്ടിസ്റ്റുമായ ബിജു കാരക്കോണം അഭിപ്രായപ്പെട്ടു. പ്രകൃതിയാണ് ഏറ്റവും വലിയ ലഹരിയെന്നും ഈ ലഹരിയിൽ അടിമയായാൽ പുതിയ തലമുറ അവനെയും അവനടങ്ങുന്ന സമൂഹത്തിനേയും നശിപ്പിക്കുന്ന മറ്റൊരു ലഹരിയുടെ വലയത്തിലേക്ക് ചെന്ന് പതിക്കില്ലെന്നും ബിജു അഭിപ്രായപ്പെട്ടു. ചിത്രരചനകൾ പോലുള്ള കലകൾ മനുഷ്യന്റെ നിരീക്ഷണ പാടവവും, സർഗ്ഗവാസനയെയും, കാഴ്ചകൾ വ്യത്യസ്തമായി കാണാനും, അതിലൂടെ അവരിലുള്ള വിമർശനാത്മക ചിന്തകൾക്ക് ഊർജം പകരാനും അവസരമൊരുക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യൂസിയം ഹാളിൽ നടക്കുന്ന ഈ ചിത്രപ്രദർശനം കാണാനായി ചിത്രകലയെ സ്നേഹിക്കുന്ന നിരവധി ആളുകളാണ് എത്തുന്നത്. പ്രദർശനം ഇന്ന് സമാപിക്കും.