February 12, 2026

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2132)

തിരുവനന്തപുരം: ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളിൽ പുഷ്പവൃഷ്ടിയുണ്ടാകും. കഴിഞ്ഞ 40 വർഷങ്ങളായി ആകാശത്തിൽ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടായിരുന്നെങ്കിലും ഇത്തവണ എയർപോർട്ട് റൺവേ നവീകരണം കാരണം ഒഴിവാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയിൽ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിർത്തിവച്ച് അനുമതി നൽകുകയായിരുന്നു.
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ്.
തിരുവനന്തപുരം: 'ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്.
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോട്ട് പോകാന്‍ വിഭവ സമാഹരണം ആവശ്യമാണെന്നും എന്നാല്‍ നാടിന്‍റെ താല്‍പര്യം ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്തെ ചെങ്കടലാക്കിയ മഹാറാലിയോടെയാണ് സമ്മേളനം സമാപിച്ചത്.
തിരുവനന്തപുരം : വനിതാ ദിനത്തിൽ മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്‍റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്.
തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ നേരിയ ആശ്വാസമേകി മഴ മുന്നറിയിപ്പ്. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിർദേശങ്ങളെ, ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. ഇതോടെ സമ്മേളനത്തിലെ ചർച്ചകൾക്ക് ഇനി പ്രസക്തി ഇല്ലാതായി.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്. 2.40 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് മാസത്തെ വാടക കുടിശ്ശികയാണ് അനുവദിച്ചത്.
തിരുവനന്തപുരം:ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു.ഇന്ന് മുതൽ എട്ടാം തീയതി വരെ കേരളത്തിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്വരെ താപനില ഉയരാം.