July 12, 2026

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2163)

ജനത്തിരക്ക് നിയന്ത്രിച്ച് ഫ്ലോട്ടുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
നിശാഗന്ധിയിലെ നിറസദസ്സിന് വിരുന്നായി 'ഒന്നിച്ചൊന്നായ് - ദി റിയൽ കേരളാ സ്റ്റോറി.' വിവേചനങ്ങളുടെയും അടിച്ചമർത്തലിൻ്റെയും നാടായിരുന്ന പഴയ കേരളത്തിൽ നിന്നും പുരോഗമന കേരളത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതായിരുന്നു ജി.എസ് പ്രദീപും പ്രമോദ് പയ്യന്നൂരും ചേർന്ന് അവതരിപ്പിച്ച ദൃശ്യാവിഷ്കാരം.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു.മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വൈദ്യുത വിളക്കുകൾ സ്വിച്ച് ഓൺ ചെയ്തു ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി.
കൗതുകം നിറച്ച് ​ഗോസ്റ്റ് ഹൗസും നാലുകെട്ടും ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഇത്തവണ നിറയെ സർപ്രൈസുകളാണ്. കനകക്കുന്നിലെ ഗോസ്റ്റ് ഹൗസാണ് മുഖ്യാകർഷണം. പേടിപ്പിക്കുകയും അതേസമയം ത്രസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യവിസ്മയങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേതസിനിമ ത്രില്ലിൽ കനകക്കുന്നിലെ ഗോസ്റ്റ് ഹൗസ് കണ്ടിറങ്ങാം. ഗോസ്റ്റ് ഹൗസും കണ്ട് അമ്യുസ്മെന്റ് പാർക്കിലെ പി സി കാറിലും തീവണ്ടിയിലും മിനി ജെയ്ന്റ് വീലിലും കറങ്ങാം.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെൻ്റർ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
മനുഷ്യ സ്നേഹത്തിന്റെ മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ചു പതിവിൽ നിന്ന് വ്യത്യസ്തമായാണ് തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ ഇത്തവണ ഓണം ആഘോഷിച്ചത്. കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ട് ജീവനക്കാർ ഓണം വേറിട്ട അനുഭവമാക്കി. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ രാഘവനുണ്ണിയെയും വിവാഹ സംഘം ഓട്ടോറിക്ഷയിൽ മറന്നു വച്ച 18 പവൻ സ്വർണാഭരണങ്ങൾ വീട്ടിലെത്തി തിരികെ നൽകിയ പ്രസന്നകുമാറിനെയും ജില്ലാ കളക്ടർ അനുകുമാരി ആദരിച്ചു.
ഓണത്തോടനുബന്ധിച്ച് പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പൊതുവിപണിയില്‍ പരിശോധന നടത്തി. പ്രധാനമായും ചാല കമ്പോളം കേന്ദ്രീകരിച്ച് പച്ചക്കറി, ബേക്കറി, റസ്റ്റോറന്റ്, പലചരക്ക് വിഭാഗങ്ങളിലായി 25ഓളം കടകളിലാണ് പരിശോധന നടത്തിയത്.
മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറക്കുന്നത് വീണ്ടും ചർച്ചയാകുമ്പോൾ ഒന്നര നൂറ്റാണ്ടിലേറെയായി ഇരുൾ മൂടിക്കിടക്കുന്ന നിധിശേഖരം വീണ്ടും വാർത്തകളിൽ നിറയുന്നു.
Page 4 of 155