എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഇന്നുമുതൽ (മെയ് 6ന് ) കനകക്കുന്ന് പാലസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ പ്രവർത്തനമാരംഭിക്കും. വൈകീട്ട് 5.30 ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ പ്രമോഷൻ വീഡിയോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്യും. മെയ് 17 മുതൽ 23 വരെയാണ് എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.