November 21, 2024

Login to your account

Username *
Password *
Remember Me
ന്യൂയോർക്ക്: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരന്മാർക്ക് കോവിഡ് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി ഡോക്ടർ ആൽബർട്ട് ബോർല. പ്രതിരോധ ശേഷി കൂടുതൽ സമൂഹത്തിൽ ഉണ്ടാകണമെങ്കിൽ എല്ലാ വർഷവും ജനങ്ങൾക്ക് വാക്സീൻ നൽകേണ്ടി വരും. ഒമിക്രോൺ വകഭേദത്തെക്കൂടി പ്രതിരോധിക്കുന്ന വാക്സീൻ വികസിപ്പിക്കാൻ ഫൈസർ ശ്രമം തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് വൈറസിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാ വർഷവും വാക്സീൻ വേണ്ടി വരുമെന്ന് ഫൗച്ചി സിഎൻഎൻ ചാനിലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൊച്ചി: സംരംഭകത്വ മികവിന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദബി ചാപ്റ്ററിന്റെ ആദരിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ്സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി .
പട്ടിണിയും ദാരിദ്ര്യവും അഫ്ഗാനിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. അഫ്‌ഗാനിലെ മിലിട്ടറി ആശുപത്രിയിൽ രണ്ട് സ്ഫോടനങ്ങളും വെടിവെപ്പുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. 25 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. ഈ അക്രമ സംഭവത്തിന് പിന്നാലെ ജനത്തിന്റെ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ. സ്വന്തം രാജ്യത്തെ കറൻസി തന്നെ ഉപയോഗിക്കാനാണ് അഫ്ഗാനിലെ ജനങ്ങളോട് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുന്നതിനും സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുമാണ് ഈ ഉത്തരവെന്നാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരിന്റെ വിശദീകരണം. ജനങ്ങൾ പണമില്ലാതെ നട്ടംതിരിയാൻ തുടങ്ങുമ്പോഴാണ്, അവരുടെ പക്കലുള്ള ഡോളറും പാക്കിസ്ഥാൻ രൂപയും അടക്കമുള്ള വിദേശ കറൻസികൾ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
അമേരിക്കയിലെ വിസ്കോൺസിനിൽ ക്രിസ്മസ് റാലിയിലേക്ക് വാഹനം ഇടിച്ചു കയറി മൂന്നു പേർ മരിച്ചു. 12 കുട്ടികൾ അടക്കം 27 പേർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം മനപൂർവം ഇടിച്ചു കയറ്റിയെന്ന സംശയത്തെ തുടർന്ന് അന്വേഷണം തുടങ്ങി.
ആഗോളതലത്തിൽ ട്രൂകോളറിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു.
അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായത്‌ കാരണം കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപ്പേരാണ്.
ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകൻ, സിനിമയെ ആത്മാർത്ഥമായി പ്രണയിക്കുന്ന സംവിധായകൻ എന്നീ നിലകളിൽ സിനിമാമേഖലയിൽ സുപരിചിത വ്യക്തിത്വമായ ഡോ. സോഹൻ റോയ്, സിനിമാലോകത്തിനും മാനവികതയ്ക്കും നൽകിയ സംഭാവനകൾക്ക് വീണ്ടും അംഗീകാരം. ഇറ്റലിയിലെ'നൈറ്റ് ഓഫ് പാർട്ടെ ഗുൽഫ ' എന്ന ബഹുമതിപ്പട്ടത്തിന് അർഹനാകുന്ന ആദ്യ ഭാരതീയൻ എന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്.