ഫാന്‍റസി സ്പോര്‍ട്ട്സ് പേ ഔട്ടുകള്‍ നിയമ സാധുതയുള്ളതാണെന്നു പ്രഖ്യാപിച്ച ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഇതില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന പ്രൈസുകള്‍ കഴിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഇതു ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരില്ലെന്നും വിധിച്ചു
ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഫാന്‍റസി സ്പോര്‍ട്ട്സ് പ്ലാറ്റ്ഫോമുകള്‍ക്ക് അനുകൂലമായ സുപ്രധാന വിധി പുറപ്പെടുവിപ്പിച്ചു. ഫാന്‍റസി സ്പോര്‍ട്ട്സ് ലീഗുകള്‍ തങ്ങളുടെ പങ്കാളികള്‍ക്കു നല്‍കുന്ന അവാര്‍ഡ് പ്രൈസുകള്‍ കഴിവിന്‍റെ അടിസ്ഥാനത്തിലാണെന്നും അത് സര്‍ക്കാരിന്‍റെ ചൂതാട്ട വിരുദ്ധ നിയമങ്ങളുടെ പരിധിയില്‍ വരില്ലെന്നും വിധി വ്യക്തമാക്കുന്നു. ഇന്‍ററാക്ടീവ് ആയ ഫാന്‍റസി സ്പോര്‍ട്സ് മല്‍സരങ്ങള്‍ സാധ്യതകളുടേയോ ബെറ്റുകളുടേയോ വാതുവെപ്പുകളുടേയോ അടിസ്ഥാനത്തിലല്ലെന്നും കഴിവിന്‍റെ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര മല്‍സരങ്ങളാണ് നടക്കുന്നതെന്നും ന്യൂയോര്‍ക്ക് കോടതി കണ്ടെത്തി. ഫാന്‍റസി മല്‍സരങ്ങളിലെ വിജയം ആപേക്ഷികമാണെന്നും മറ്റു പങ്കാളികള്‍ക്കു മേല്‍ ഉപയോഗിക്കുന്ന കഴിവിന്‍റെ ഗുണമേന്‍മയ്ക്കും അളവിനും ആപേക്ഷികമായിട്ടാവും അതിലെ വിജയം വിലയിരുത്തുകയെന്നും കോടതി വ്യക്തമാക്കി.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്‍റസി സ്പോര്‍ട്ട്സ് (എഫ്ഐഎഫ്എസ്) ചാര്‍ട്ടര്‍ പ്രകാരം അംഗീകരിച്ച ഫാന്‍റസി സ്പോര്‍ട്ട്സ്, കഴിവുകളുടെ ഒരു കളിയാണെന്ന് സ്ഥാപിക്കുന്ന നിരവധി ഹൈക്കോടതി വിധികളെ ശരിവെച്ചു കൊണ്ട് ഇന്ത്യന്‍ സുപ്രീം കോടതി 2021-ല്‍ പുറപ്പെടുവിപ്പിച്ച സമാനമായ വിധിയുടെ അതേ രീതിയില്‍ തന്നെയാണ് ഈ വിധിയും. ഫാന്‍റസി സ്പോര്‍ട്ട്സ് വിജയിക്കാനായി പങ്കാളികള്‍ക്ക് നിശ്ചിത നിലവാരത്തിലെ വൈദഗ്ദ്ധ്യവും അറിവും വേണമെന്ന് സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
ചൂതാട്ടവുമായി താരതമ്യം ചെയ്യുന്നതിനെ ഒഴിവാക്കിക്കൊണ്ട് ഫാന്‍റസി സ്പോര്‍ട്ട്സിനെ കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാണെന്ന ക്രിയാത്മക നിലപാട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. സുപ്രീം കോടതി ഉള്‍പ്പെടെ രാജ്യത്തെ വിവിധ കോടതികള്‍ പുറപ്പെടുവിപ്പിച്ച വിധികളില്‍ ഫാന്‍റസി സ്പോര്‍ട്ട്സിന് ഇന്ത്യന്‍ ഭരണ ഘടനയുടെ 19(1)(ജി) വകുപ്പു പ്രകാരമുള്ള സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധിയും ഓണ്‍ലൈന്‍ ഗെയിമിങിന്‍റെ നിര്‍വചനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും അതിനെ ചൂതാട്ടത്തില്‍ നിന്നു വ്യക്തമായി മാറ്റിയിട്ടുമുണ്ട്.
ഫാന്‍റസി സ്പോര്‍ട്ട്സ് കഴിവുകളുടെ ഗുണമേന്‍മയുടേയും അളവിന്‍റേയും അടിസ്ഥാനത്തില്‍ മാത്രം നിര്‍ണയിക്കപ്പെടുന്ന ഒന്നാണെന്ന ന്യൂയോര്‍ക്ക് അപ്പീല്‍ കോടതിയുടെ വിധി ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്‍റസി സ്പോര്‍ട്ട്സ് സിഇഒ അന്‍വര്‍ ഷിര്‍പുര്‍വാല പറഞ്ഞു. ഫാന്‍റസി സ്പോര്‍ട്ട്സിനെ അത് കഴിവുകളുടെ ഒരു മല്‍സരമായി വീണ്ടും അംഗീകരിക്കുകയാണ്. സര്‍ക്കാരിന്‍റെ ഉന്നത തല നയ അവലോകന സംവിധാനമായ നീതി ആയോഗ് ഫാന്‍റസി സ്പോര്‍ട്ട്സിനെ തിളങ്ങുന്ന ഒരു മേഖലയായി അംഗീകരിക്കുകയും രാജ്യത്തിന്‍റെ കായിക സമ്പദ്ഘടനയ്ക്ക് ഉണര്‍വ്വു നല്‍കാന്‍ അതിനുള്ള കഴിവ് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സമഗ്ര കരട് മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കിയിരുന്നു. ന്യൂയോര്‍ക്ക് അപ്പീല്‍ കോടതിയുടെ വിധി നിയമപരമായ വ്യക്തത കൂടുതല്‍ പ്രചരിപ്പിക്കുന്നതിനു സഹായിക്കുമെന്നും ആഗോള തലത്തില്‍ ഫാന്‍റസി സ്പോര്‍ട്ട്സ് വ്യവസായത്തെ വളര്‍ച്ചയിലേക്കു നയിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ ഫാന്‍റസി സ്പോര്‍ട്ട്സിനെ കായിക രംഗവുമായി ബന്ധപ്പെട്ട് വളര്‍ന്ന് വരുന്ന മേഖലയായി കണക്കാക്കുന്നുണ്ട്. വരുന്ന മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ ഈ മേഖല സര്‍ക്കാരിന് 16,000 കോടി രൂപയുടെ വരുമാനം ലഭ്യമാക്കുമെന്നാണ് ഡെലോയ്റ്റിന്‍റെ റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ മേഖല പതിനായിരം കോടി രൂപയിലേറെ പ്രത്യക്ഷ വിദേശ നിക്ഷേപം നേടിയിട്ടുണ്ട്. വരുന്ന മൂന്നു വര്‍ഷങ്ങളില്‍ മറ്റൊരു 15,000 രൂപ കൂടി ആകര്‍ഷിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍നിര ഫാന്‍റസി സ്പോര്‍ട്ട്സ് മേഖല സമ്പദ്ഘാടനയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്നുമുണ്ട്.