July 12, 2024

Login to your account

Username *
Password *
Remember Me

നവംബര്‍ എട്ടിനായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ദെവോന്‍പോര്‍ട്ടില്‍ നിന്ന് കിങ് ദ്വീപിലേക്ക് പോയ ഒരാള്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ്‌ ദിശമാറി സഞ്ചരിച്ചത്. കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് ഉറങ്ങിയതിനെ തുടർന്ന് വിമാനം കുറേ നേരത്തേക്ക് അപ്രത്യക്ഷമായി. ഒടുവില്‍ ലക്ഷ്യ സ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ലാന്‍ഡ് ചെയ്തു.

പൈലറ്റ് വിമാനം 50 കിലോമീറ്റര്‍ അകലെ സുരക്ഷിതമായി എങ്ങനെ ഇറക്കി എന്നതിനെക്കുറിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിങ് ദ്വീപിലേക്കുള്ള ഒരു വിമാനം അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചിരുന്നു.

വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ ക്രിസ്മസ് സമ്മാനവുമായി സന്ദര്‍ശിക്കാന്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയില്‍ എത്തിയ ഒബാമയെ കണ്ട കുട്ടികള്‍ ആദ്യമൊന്നു ഞെട്ടി.

പിന്നീട് കുട്ടികളുടെ കൂടെ ഒരുപാടു നേരം ചിലവഴിക്കുകയും സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹം കൈമാറുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാന്‍ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് ചെയ്തു.

ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വീഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി പറഞ്ഞു. പ്രതിഫലം ആഗ്രഹിക്കാതെ ആ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അവിടെ കണ്ട ഏറ്റവും നല്ല കാഴ്ചയെന്നും ഒബാമ പറയുന്നു. ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്റ് ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു.

മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ ബാധകമല്ല.

സെപ്തംബർ ആദ്യവാരം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗ തിപ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനംപേരെ പൂർണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനംപേരെ എക്‌സിറ്റ് പട്ടികയിൽ നിലനിർത്താൻ സ്ഥാപനങ്ങൾക്ക‌് അനുമതി നൽകിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നവരാകാം.

എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ കമ്പനികളും തൊഴിലുടമകളും നൽകണം. ഇതിനായി പ്രത്യേക ഇ പ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി. എന്തെങ്കിലും കാരണത്താൽ തൊഴിലാളിയെ നാട്ടിലേക്കുപോകാൻ അനുവദിച്ചില്ലെങ്കിൽ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയൻസ് സമിതിക്ക് പരാതി നൽകാം. മൂന്നു ദിവസത്തിനകം പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ന്യൂയോർക്ക്‌ : ക്യൂബക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാ വശ്യപ്പെടുന്ന പ്രമേയത്തിന്‌ യുഎൻ പ്രതിനിധി സഭയുടെ അംഗീകാരം. ആറ്‌ പതിറ്റാണ്ടായി തുട രുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട്‌ ചെയ്‌തപ്പോൾ അമേരിക്കയും ഇസ്രയേലും മാത്രo അനുകൂലിച്ചു. 

ഏറെക്കാലമായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും അഗമരിക്ക തങ്ങളടൈ നിലപാട്‌ മാറ്റാൻ തയ്യാറായിട്ടില്ല. ബുധനാഴ്‌ച രാത്രി ഐക്യരാഷ്‌ട്ര സഭയിലെ യുഎസ്‌ പ്രതിനിധിസംഘം ക്യൂബ അവതരിപ്പിക്കുന്ന പ്രമേയത്തിനെതിരെ വോട്ട്‌ ചെയ്യാൻ യുഎൻ അംഗരാഷ്‌ട്രങ്ങളോട്‌ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. 

വ്യാഴാഴ്‌ച യുഎൻ പ്രതിനിധി സഭയിൽ വോട്ടെടുപ്പ്‌ നടന്നപ്പോൾ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അമേരിക്കൻ നിലപാടിനെ പിന്തുണച്ചില്ല. ക്യൂബ അവതരി പ്പിച്ച പ്രമേയത്തിനെതിരെ അമേരിക്ക കൊണ്ടുവന്ന ഭേദഗതികളെല്ലാം പ്രതിനിധിസഭ തള്ളി. 

മനാമ: സൗദിയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നു. പൊതുവെ മൂടി ക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മദീന, ഖൈബര്‍, യാമ്പു, മക്ക, തായിഫ് എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി.

പ്രളയ ത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലൈത്തില്‍ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റര്‍ ദൂരെ വാദി മന്‍സിയിലാണ് അഞ്ചു തൊഴിലാളികള്‍ സഞ്ചരിച്ച മിനി ലോറി അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി നാലു പേരെ രക്ഷപ്പെടുത്തി.

സൗദിയില്‍ ദിവസങ്ങളായ തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 24 പേര്‍ മരിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖം രാവിലെ അല്‍പനേരം അടച്ചിട്ടു. മഴയും കാറ്റും വിമാന സര്‍വീസുകളെ ബാധിച്ചില്ല. മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി. പ്രളയത്തില്‍ കുടുങ്ങിയ നുറോളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. 

കനത്ത മഴയും മലയിടിച്ചിലും കാരണം തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചു. അല്‍ബാഹയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട 45 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴക്കിടെ പ്രവിശ്യയില്‍ 93 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഹയിലെ അല്‍ഹജ്റയിലും ബല്‍ജുര്‍ഷിയിലും മൂന്നു പേര്‍ പ്രളയത്തില്‍ മരിച്ചതായും അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു.

റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ ഉള്ള മലയാളികളെയെല്ലാം ഭാഗമാക്കി എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക മലയാള ദിനമായി ആചരിച്ചിരുന്നു.

കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റിയുടെയും കേളി കുടുംബവേദിയുടെയും നേതൃ ത്വത്തില്‍ എട്ടാമത് കേളി ഫുട്ബാള്‍ മത്സര വേദിയായ റയല്‍ മാഡ്രിഡ് അക്കാഡമി സ്റ്റേഡിയത്തി ലാണ് ലോകമലയാള ദിനാചരണം സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീ നര്‍ കെ.പി.എം സാദിഖ് ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കേളി കുടുംബവേദി സെക്ര ട്ടറി സീബ അനിരുദ്ധന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരി പ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ്‌ കുമാര്‍, ബി.പി.രാജീവന്‍, ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോ.ട്രഷറര്‍ വര്‍ഗീസ്‌ തുടങ്ങിയ വര്‍ നേതൃത്വം നല്‍കി.

വാഴ‌്സ : ഫ്രാൻസിൽ നടന്ന ഭാരങ്ങളുടെയും അളവുകളുടെയും പൊതുസമ്മേളനം കിലോഗ്രാമിന‌് പുതിയ നിർവചനം നൽകി. കിലോഗ്രാമിനൊപ്പം ആംപിയർ, കെൽവിൻ, മോൾ എന്നിവയ‌്ക്കും പുതിയ നിർവചനം നൽകി. കിലോഗ്രാം, മറ്റ് പ്രധാന അളവ് യൂണിറ്റുകൾ എന്നിവ ഒരു വാലറ്റ് കാർഡിലേക്ക് കൊള്ളാവുന്ന തരത്തിലുള്ള സംഖ്യകളുടെ മൂല്യങ്ങൾ ഉപയോഗിച്ച‌ു കണക്കാക്കുo. പ്ലാങ്ക്‌ കൺസ്റ്റന്റ‌് എന്നാണ‌് ഇത‌് അറിയപ്പെടുക.

ഇതുവരെ പാരീസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം–ഇറിഡിയം ലോഹസങ്കര സിലിണ്ടറിന്റെ പിണ്ഡ മായാണ‌് കിലോഗ്രാം നിർവചിച്ചിരുന്നത‌്. ലെ ഗ്രാൻഡ‌് കെ എന്ന‌റിയപ്പെടുന്ന ഇത‌് 1889 മുതലാണ‌് ലോകത്തിലെ ശരിയായ കിലോഗ്രാമായി ഉപയോഗിച്ച‌ു തുടങ്ങിയത‌്.ഇത‌് കാലാനുസൃതമായി നവീ കരിക്കണമെന്ന‌് ആവശ്യമുയർന്നിരുന്നു. അമ്പതിലേറെ രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനം ഏകക ണ‌്ഠ മായാണ‌് മാറ്റം അംഗീകരിച്ചത‌്.