യുക്രൈന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ ബുച്ച കീഴടക്കാന്‍ റഷ്യ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങി ഒരു മാസവും ഒരാഴ്ചയും പിന്നിടുമ്പോള്‍, ബുച്ച കീഴടങ്ങുന്നതിന് മുമ്പ് തന്നെ റഷ്യന്‍ പട്ടാളം നഗരത്തില്‍ നിന്നും പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍റെ തെക്ക് - കിഴക്കന്‍ മേഖലകളില്‍ അക്രമണം കേന്ദ്രീകരിക്കാനാണ് യുക്രൈന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നതെന്നാണ് യുദ്ധ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കീവ് വളഞ്ഞ് പ്രസിഡന്‍റ് വ്ളോഡിമിര്‍ സെലെന്‍സ്കിയെ പുറത്താക്കി യുക്രൈന്‍റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു റഷ്യന്‍ സൈന്യത്തിന്‍റെ ഉദ്ദേശം. എന്നാല്‍, യുദ്ധം തുടങ്ങി ആദ്യ ആഴ്ച തന്നെ റഷ്യയുടെ പദ്ധതികള്‍ പാളി.
തലസ്ഥാനമായ കീവ് പോയിട്ട് രാജ്യത്തെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യന്‍ സേനയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. മരിയുപോളും ഖാര്‍കീവിലുമാണ് പിന്നെയും റഷ്യന്‍ സൈന്യത്തിന് എന്തെങ്കിലും നേട്ടം അവകാശപ്പെടാനുള്ളത്.