തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ഇന്ത്യന്‍ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ പി.ആര്‍ വാര്‍ത്താ വിതരണ കമ്പനിയായ ദിഗ്പൂ ന്യൂസ് നെറ്റ് വര്‍ക്ക് യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ മാധ്യമഗ്രൂപ്പായ ഖലീജ് െൈടംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മൂന്ന് വര്‍ഷത്തേക്കാണ് ഇരു കമ്പനികളും തമ്മില്‍ സഹവര്‍ത്തിത്തം ഉറപ്പാക്കിയിരിക്കുന്നത്. ഈ ധാരണ പ്രകാരം ദിഗ്പൂ ന്യൂസിന് വാര്‍ത്തകൾ, ബിസിനസ് സംബന്ധമായ വാര്‍ത്തകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ ഖലീജ് ടൈംസിലും അവരുടെ ഗ്രൂപ്പ് പ്രസാധകരായ സിറ്റി ടൈംസ്, ബസ് ഓണ്‍, ഇന്‍സ്പയേര്‍ഡ് ലിംവിംഗ് എന്നിവയിലും പ്രസിദ്ധീകരിക്കാന്‍ സാധ്യമാകും.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഫണ്ടിംഗ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കൂട്ടായ്മ വേദി ഒരുക്കും. നിലവില്‍ യൂറോപ്യന്‍ കമ്പനികള്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം ഫണ്ടിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്കും തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിനുളള അവസരമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. ദിഗ്പൂവും അവരുടെ സഹ പി.ആര്‍.ഏജന്‍സികളും വഴി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ബ്രാന്‍ഡ് സ്റ്റോറികള്‍ ഖലീജ് ടൈംസിലും മറ്റ് ഗ്രൂപ്പ് ന്യൂസ് ചാനലുകളിലും പ്രസിദ്ധീകരിക്കാന്‍ കഴിയും.
ദുബായ്-യു.എ.ഇ റിയല്‍ എസ്റ്റേറ്റ് മേഖല ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ ബദ്ധശ്രദ്ധരാണ്. സൗദി, ചൈന, ഈജിപ്ത്, ജോര്‍ദാന്‍, അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 39.66 ബില്യണ്‍ ദിര്‍ഹമാണ് നിക്ഷേപിച്ചത്. നിക്ഷേപകര്‍ക്ക് അവരുടെ വിജയകഥകള്‍ പ്രസിദ്ധീകരിക്കാനും പുതിയ പദ്ധതികള്‍ ജനങ്ങളെ അറിയിക്കാനും ഇപ്പോള്‍ ഒരു പ്ലാറ്റ് ഫോം ലഭ്യമായിരിക്കുകയാണ്. ക്രിയേറ്റീവ് സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്.
യു.എ.ഇയിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഭക്ഷ്യ കര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഇന്ത്യ. ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. 2020-21 ല്‍ യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കാര്‍ഷിക ഉത്പ്പന്ന കയറ്റുമതി 1926 ദശലക്ഷം ഡോളറായിരുന്നു. 2021- 22 ലെ ആദ്യ മൂന്ന് പാദങ്ങളിലും രാജ്യത്തേക്കുളള കയറ്റുമതി 1865 ദശലക്ഷം ഡോളറില്‍ അധികമാണ്.
ഖലീജ് ടൈംസും ദിഗ്പൂ ന്യൂസ് നെറ്റ് വര്‍ക്കും തമ്മിലുളള പങ്കാളിത്തം ഇന്ത്യന്‍ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതി 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്. യു.എ.ഇ വിപണിയിലും പാശ്ചാത്യ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും കമ്പനികളുടെ പ്രശസ്തിയും ബ്രാന്‍ഡ് വാല്യുവും വര്‍ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതിനായി ദിഗ്പൂ ന്യൂസ് നെറ്റ് വർക്ക് വ്യവസായ മേഖലയിലെ തങ്ങളുടെ നൂതനമായ ആശയങ്ങള്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിററി അധികൃതരെ നേരിട്ട് കണ്ട് അവതരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുളള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണിത്. വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ദിഗ്പൂ ന്യൂസ് നെറ്റ് വര്‍ക്ക് സ്ഥാപകന്‍ കുവര്‍ ദേവേന്ദര്‍സിംഗ് വ്യക്തമാക്കി.
യു.എ.ഇയിലെ ടൂറിസം മേഖലയിലും ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് നിരവധി അവസരങ്ങളാണ് ഉള്ളത്. 2018 ല്‍ അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ യു.എ.ഇക്ക് 21 ബില്യണ്‍ ഡോളറിന്റെ നേട്ടമാണ് ഉണ്ടായത്. ഇന്ത്യന്‍ കല, കരകൗശല ഉല്‍പ്പന്നങ്ങള്‍, തുണി, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവക്ക് മികച്ച അവസരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ആഗോള വിപണിയില്‍ ഇന്ത്യന്‍ പ്രതിഭയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ദൗത്യമാണ് ദിഗ്പുവും ഖലീജ് ടൈംസും സംയുക്തമായി ഏറ്റെടുത്തിരിക്കുന്നത്.
1978 ല്‍ സ്ഥാപിക്കപ്പെട്ട ഖലീജ് ടൈംസ് യു.എ.ഇയില്‍ ഏറ്റവും പ്രചാരമുള്ളതും പഴക്കമേറിയതുമായ ഇംഗ്ലീഷ് മാധ്യമസ്ഥാപനമാണ്. നിരന്തരമായ പരിശ്രമത്തിലൂടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലെ വിപണിയില്‍ ഇന്ത്യയുടെ കയറ്റുമതി 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലോകമെമ്പാടുമുളള മാധ്യമങ്ങളിലൂടെ സംരംഭകര്‍ക്കായി അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും കുവര്‍ ദേവേന്ദര്‍സിംഗ് ചൂണ്ടിക്കാട്ടി.
ദിഗ്പൂ ന്യൂസ് നെറ്റ് വര്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള മാധ്യമങ്ങളിലൂടെ പബ്ലിക്് റിലേഷന്‍ മേഖലയില്‍ നൂറ് കണക്കിന് സ്ഥാപനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ന്യൂസ് 18, ലൈവ് മിന്റ്, മണി കണ്‍ട്രോള്‍, ഫോര്‍ബ്‌സ് ഇന്ത്യ, ഫസ്‌ററ്‌പോസ്റ്റ്, ദേശി മാര്‍ട്ടിനി, വിഗോര്‍ കോളം, ട്രെന്‍ഡി ബാഷ്, ഐ.പി.ആര്‍ തുടങ്ങിയ നിരവധി മാധ്യമങ്ങളുമായി കമ്പനി നേരത്തേ സമാനമായ കരാറുകളില്‍ ഒപ്പിട്ടിരുന്നു. ദിഗ്പൂ ന്യൂസ് നെറ്റ് വര്‍ക്കിനെ കുറിച്ച് കൂടുതൽ അറിയാൻ https://network.digpu.com/ സന്ദർശിക്കുക.