November 21, 2024

Login to your account

Username *
Password *
Remember Me

കോവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടന

The World Health Organization says it does not know what's going to happen next in Covid The World Health Organization says it does not know what's going to happen next in Covid
ന്യൂയോ‍ർക്ക്: കോവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം. പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. ലോക രാജ്യങ്ങൾ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണമെന്നും ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു വൈകാതെ പറയാനാകുമെന്നും റ്റെഡ്‌റോസ് അധാനോം പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് കണക്കുകൾ കുറയുന്നത് പരിശോധന കുറഞ്ഞതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് തള്ളി ലോകാരോഗ്യ
സംഘടനാ പുറത്തുവിട്ട കോവിഡ് മരണ കണക്കുകളെ WHO മേധാവി ന്യായീകരിച്ചു.

ലോകാരോഗ്യസംഘടനയുടെ കൊവിഡ് മരണകണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളിൽ ഉയർത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സർക്കാ‍‍ർ കള്ളം പറയുകയാണെന്നും മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു
ലോകോരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്കുകൾ ശാസ്ത്രീയമല്ലെന്ന വിമർശനം ഇന്ത്യ നേരത്തെ തന്നെ ഉയർത്തിയിരുന്നു. റിപ്പോർട്ട് പുറത്ത് വരാനിരിക്കെ കത്ത് വഴിയും ഓൺലൈനായുമായാണ് ഇന്ത്യ ലോകാരോഗ്യസംഘടനയെ പ്രതിഷധം അറിയിച്ചത്. എന്നാൽ എതിർപ്പ് നിലനിൽക്കെ തന്നെ ലോകാരോഗ്യ സംഘടന കണക്കുകൾ ഏകപക്ഷീയമായി പുറത്ത് വിട്ട സാഹചര്യത്തിലാണ് വിദേശ വേദികളിൽ പ്രതിഷേധം ഉയർത്താനുള്ള ഇന്ത്യുയുടെ നീക്കം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.