അബുദാബി: മഴയ്ക്കുശേഷം യുഎഇയില്‍ ഇപ്പോള്‍ കൊടുംചൂട്. തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. അല്‍ഐനിലെ സ്വയ്ഹാനിലാണ് കൊടുംചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് 51.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷവും താപനില ഇതേ നിലയിലേക്കെത്തിയേക്കും എന്നാണ് വിലയിരുത്തല്‍.
സ്വയ്ഹാനില്‍ ശരാശരി 45 ഡിഗ്രി താപനിലയാണ് സാധാരണ ലഭിക്കാറ്. ദുബായില്‍ 42 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. എന്നാല്‍ യുഎഇയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വീണ്ടും മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.