ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.
ബെയ്‌ജിങ്: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാൻ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ 24 മുതൽ സമർപ്പിക്കാം. വിസ അപേക്ഷയ്ക്കൊപ്പം യൂണിവേഴ്സിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് റിട്ടേർണിംഗ് ടു ക്യാമ്പസ് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാം.
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വർഷത്തിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു. ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള പുതിയ വിദ്യാർത്ഥികൾക്കും രാജ്യത്തേക്ക് ഇനി വരാൻ കഴിയുമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി. ദീർഘകാല ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഇതോടെ പ്രവേശനം നേടാം.