September 23, 2023

Login to your account

Username *
Password *
Remember Me
മധ്യ റഷ്യയില്‍ ഇഷെവ്‌സ്‌കിലെ സ്‌കൂളില്‍ വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിച്ചു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും സ്‌കൂളില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന്‌ ഇന്ത്യക്ക്‌ അർഹതയുണ്ടെന്ന്‌ റഷ്യ. ഇന്ത്യയും ബ്രസീലും സ്ഥിരാംഗത്വത്തിന്‌ യോഗ്യരാണെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് യുഎൻ പൊതുസഭ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറിന്റെ പ്രസംഗത്തിന്‌ തൊട്ടുമുമ്പാണ്‌ റഷ്യൻ വിദേശമന്ത്രി ഇന്ത്യയെ പിന്തുണച്ച്‌ സംസാരിച്ചത്‌.
ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്.
കൊച്ചി: പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്. റുപ്പീ ഡ്രോയിങ് അറേഞ്ചുമെന്റിനു കീഴില്‍ ഭാരത് ബില്‍ പെയ്‌മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു പണമയക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു.
കാൻസർ, പ്രമേഹം, ഹൃദയം, ശ്വാസകോശ രോഗങ്ങൾ മൂലം ലോകത്ത് ഓരോ രണ്ട് സെക്കൻഡിലും 70 വയസ്സിന് താഴെയുള്ള ഒരാൾ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള 10 മരണങ്ങളിൽ 9 ഉം സംഭവിക്കുന്നത് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. ബഹ്‌റൈനില്‍ താമസിച്ചുവരുന്ന കന്നഡ സ്വദേശികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് വെള്ളിയാഴ്ച പൂവണിയാനിരിക്കുന്നത്.
കിഴക്കൻ യുക്രൈനിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിൽ നഗരത്തിൽ സ്‌ഫോടന പരമ്പര. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പിന്തുണയുള്ള മേയർ അലക്സി കുലെംസിൻ പറഞ്ഞു
എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി ചൊല്ലി ബ്രിട്ടൺ. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ രാജകീയമുറ പ്രകാരം മൃതദേഹം സംസ്കരിച്ചു. പിതാവ് ജോര്‍ജ് ആറാമന്റെ സ്മാരക ചാപ്പലിലെ രാജകീയ നിലറയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനരികെ ലില്ലിബറ്റിന് അന്ത്യവിശ്രമം.
ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്.
ഖത്തർ ലോകകപ്പിന്റെ സജ്ജീകരണങ്ങളുടെ ഭാഗമായി ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ 13 വിമാനക്കമ്പനികൾ സർവീസ് നടത്തും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ നിന്ന് 30 മിനിറ്റ് യാത്ര ദൂരത്തിലാണ് എയര്‍പോര്‍ട്ട്.