March 28, 2024

Login to your account

Username *
Password *
Remember Me

മോദിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിയെന്ന് ആൻ്റണി ആൽബനീസ്

നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. ഇരുപ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണത്തിന് കരാറായി. പതിനൊന്ന് വിഷയങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച നടന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.


ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലെ സൈനിക, ഊർജ്ജ, സാംസ്കാരിക സഹകരണം ശക്തമാക്കാൻ ചർച്ചയിൽ ധാരണയായി. വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും കുടിയേറ്റത്തിന് സഹായകരമാകുന്ന പുതിയ ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. റഷ്യ - യുക്രൈൻ യുദ്ധം മറ്റു രാജ്യങ്ങളിൽ ഉണ്ടാക്കിയ ആഘാതം, പണപ്പെരുപ്പം അടക്കം വിഷയങ്ങളും ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിലും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ പ്രവർത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയെ ആശങ്ക അറിയിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയാതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.


ബംഗ്ലൂരുവിൽ കോൺസുലേറ്റ് തുറക്കുമെന്ന് ഓസ്ട്രേലിയും ബ്രിസ്ബനിൽ ഇന്ത്യയുടെ കോൺസുലേറ്റ് തുറക്കുമെന്ന് ഇന്നലെ മോദിയും അറിയിച്ചു. സന്ദർശനത്തിനിടെ ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണുമായും മോദി കൂടിക്കാഴ്ച നടത്തി. മൂന്നു രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് മടങ്ങും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.