പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ.മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ രണ്ടുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. 312 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്ത് ബാക്കിയിരിക്കെ മറികടന്നു. 35 പന്തില്‍ 64 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് കളിയിലെ താരം.
രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ 50 ഓവർ വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8.
നാലാം വിക്കറ്റിൽ സഞ്ജു സാംസൺ, ശ്രെയസ് അയ്യർ കൂട്ടുകെട്ടാണ്(99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യർ 63, മലയാളി താരം സഞ്ജു സാംസൺ 54, അക്‌സർ പട്ടേൽ 35 പന്തിൽ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. കൂടാതെ ഗിൽ 43, ദീപക് ഹൂഡ 33 റൺസും നേടി. വെസ്റ്റിൻഡീസിന് വേണ്ടി അൽസാരി ജോസഫ് കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (74) മികച്ച പ്രകടനം പുറത്തെടുത്തു. ഷാര്‍ദുല്‍ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.
Axar Patel the hero for India ?
— ICC (@ICC) July 25, 2022
Shai Hope ton in vain for West Indies ?
Series clinched in style by India ?
All the talking points from the second #WIvIND ODI in Trinidad ?https://t.co/ChwrETWSR7